വര്‍ണപ്പൊലിമയില്‍ ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ ഓണാഘോഷം

ഇരിങ്ങാലക്കുട: വാദ്യമേളങ്ങളുടെയും ഘോഷയാത്രയുടെയും അകമ്പടിയോടെ ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ ഓണാഘോഷം. സ്റ്റുഡന്റ്സ് യൂണിയന്റെയും സ്റ്റാഫ് വെല്‍ഫെയര്‍ സമിതിയുടെയും ആഭിമുഖ്യത്തിലാണ് ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമായി വടംവലി, പൂക്കളമത്സരം എന്നിങ്ങനെ വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഓണസദ്യയോടെ പരിപാടികള്‍ സമാപിച്ചു.
