കാറളംപുല്ലത്തറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നടത്തി
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
കാറളം: പ്രഫ. കെ.യു. അരുണന് എംഎല്‍എയുടെ വികസന ഫണ്ടുകളുപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ കാറളം ഗ്രാമപഞ്ചായത്തിലെ പുല്ലത്തറ കുടുംബാരോഗ്യ കേന്ദ്രം കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തി. പ്രഫ. കെ.യു. അരുണന് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. കെട്ടിട നിര്‍മാണത്തിനായി ആസ്തി വികസന ഫണ്ടില്‍ നിന്ന് 43,00,000 ലക്ഷം രൂപയും പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 4,15,000 രൂപയും അടക്കം ആകെ 47,15,000 രൂപയുടെ നിര്‍മാണ പ്രവര്‍ത്തികളാണു നടത്തിയത്. പുതിയതായി പണി പൂര്‍ത്തിയാക്കിയ കെട്ടിടത്തില്‍ വിശാലമായ ഇരിപ്പിട സൗകര്യത്തോടു കൂടിയ ഫ്രണ്ട് ഓഫീസ് റൂം, മൂന്നു ഡോക്ടര്‍ റൂമുകള്‍, ഫാര്‍മസി റൂം, സ്റ്റോര്‍ റൂം, ഫസ്റ്റ് ട്രീറ്റ്മെന്റ് റൂം, ടോയ്ലറ്റ് എന്നീ സൗകര്യങ്ങളാണു ഒരുക്കിയിട്ടുള്ളത്. കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് അധ്യക്ഷത വഹിച്ചു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ. ഉദയപ്രകാശ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ. മനോജ്കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. കാത്തിരിപ്പ് കേന്ദ്രത്തിന്റെ സമര്‍പ്പണം കാറളം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എസ്. ബാബു നിര്‍വഹിച്ചു. യോഗത്തില്‍ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ടി. പ്രസാദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് രമ രാജന്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പ്രമീള ദാസന്, ജന പ്രതിനിധികള്‍, ഡോക്ടര്‍ സിജു യൂസഫ്, പൊതു പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു. വാര്‍ഡ് മെമ്പര്‍ കെ.വി. ധനേഷ് ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിത മനോജ് എന്നിവര്‍ പ്രസംഗിച്ചു.

വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
വിമുക്തി പ്രോഗ്രാം; ടോള്‍ ഫ്രീ നമ്പര്‍ അടങ്ങിയ വിമുക്തി കാര്‍ഡ് വിതരണം ചെയ്തു
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്