സ്ത്രീസഹജരോഗ പരിശോധനാക്യാമ്പ് ഐഎംഎ ഇരിങ്ങാലക്കുട പ്രസിഡന്റ് ഡോ. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ഐഎംഎ ഇരിങ്ങാലക്കുട ബ്രാഞ്ചിന്റെയും മെട്രോ ഹെല്‍ത്ത് കെയര്‍ ഹോസ്പിറ്റലും ചേര്‍ന്ന് സ്ത്രീസഹജ രോഗ പരിശോധനാക്യാമ്പ് നടത്തി. ക്യാമ്പ് ഐഎംഎ ഇരിങ്ങാലക്കുട പ്രസിഡന്റ് ഡോ. ഉഷാകുമാരി ഉദ്ഘാടനംചെയ്തു. ഡോ. ഹരീന്ദ്രനാഥ്, ഡോ. എ.വി. ഗോപാലകൃഷ്ണന്, ഡോ.കെ.എസ്. അനന്തരാമന്, ഡോ. മഞ്ജുള, ഡോ. വര്‍ഷ എന്നിവര്‍ കാന്‍സര്‍രോഗ പ്രതിരോധ ബോധവത്കരണ ക്ലാസെടുത്തു. പങ്കെടുത്തവര്‍ക്ക് പാപ്പ് സ്മിയര്‍ ടെസ്റ്റ് സൗജന്യമായി നടത്തി. പ്രേമ അജിത്ത് ക്യാമ്പിന് നേതൃത്വം നല്കി.