കാട്ടൂര്‍ മണ്ഡലം കോണ്‍ഗ്രസ് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി
കാട്ടൂര്‍: പ്രതിപക്ഷ മെമ്പര്‍മാരുടെ വാര്‍ഡുകളിലേക്ക് വികസന ഫണ്ട് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് എ.പി. വില്‍സന്റെ അധ്യക്ഷതയില്‍ ഡിസിസി സെക്രട്ടറി അഡ്വ. സതീഷ് വിമലന് ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ഇ.എല്‍. ജോസ്, ബ്ലോക്ക് സെക്രട്ടറി എം.ഐ. അഷ്റഫ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഷെറിന് തേര്‍മഠം, മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അംബുജ രാജന്, വാര്‍ഡ് മെമ്പര്‍ മോളി പിയുസ്, മണ്ഡലം വൈസ് പ്രസിഡന്റ് ബെറ്റി ജോസ്, ബ്ലോക്ക് സെക്രട്ടറി എം.ജെ. റാഫി, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറിയും വാര്‍ഡ് മെമ്പറുമായ സ്വപ്ന ജോര്‍ജ് കാക്കേശരി എന്നിവര്‍ പ്രസംഗിച്ചു.
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രാജലക്ഷ്മി കുറുമാത്ത്, ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍, യൂത്ത് കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം പ്രസിഡന്റ് സക്കറിയ എലുവത്തിങ്കല്‍, മുന്‍ മണ്ഡലം പ്രസിഡന്റ് എ.എസ്. ഹൈദ്രോസ്, ബ്ലോക്ക് സെക്രട്ടറി ഡോമിനി ആലപ്പാട്ട്, ഷാജു ആളൂക്കാരന്‍, ലോയിഡ് ചാലിശ്ശേരി, ലോനച്ചന് കുറുവത്ത്, ജോസ് വിതയത്തില്‍ തുടങ്ങിയവർ നേതൃത്വം നല്കി.