ക്രൈസ്റ്റ് കോളജില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും യാത്രയയപ്പ് നല്കി

ക്രൈസ്റ്റ് കോളജില്‍ നിന്നും വിരമിക്കുന്ന അധ്യാപകരുടെയും അനധ്യാപകരുടെയും യാത്രയപ്പു ചടങ്ങില്‍ കേരള വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. എം. ആര്. ശശീന്ദ്രനാഥ് സംസാരിക്കുന്നു.
ഇരിങ്ങാലക്കുട: വിരമിക്കുന്ന അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും ക്രൈസ്റ്റ് കോളജില്‍ യാത്രയയപ്പ് നല്കി. കെമിസ്ട്രി വിഭാഗം മേധാവി ഡോ. വി. ടി. ജോയ്, കോളജിന്റെ വൈസ് പ്രിന്‍സിപ്പാളും ഹിന്ദി വിഭാഗം മേധാവിയുമായ പ്രൊഫ. ഷീബ വര്‍ഗീസ് യു, ഗ്രൗണ്ട്സ്മാന് മാര്‍ക്കര്‍ ശ്രീ. ടി. ഒ. പോള്‍സണ്‍, സീനിയര്‍ ക്ലര്‍ക്ക് ശ്രീ. പി. വി. പോള്‍സണ്‍ എന്നിവരാണ് ഈ വര്‍ഷം ക്രൈസ്റ്റ് കലാലയത്തില്‍ നിന്ന് വിരമിക്കുന്നത്. കേരള വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. ഡോ. എം. ആര്. ശശീന്ദ്രനാഥ് വിരമിക്കുന്നവരുടെ ചിത്രം അനാച്ഛാദനം ചെയ്തു മുഖ്യ പ്രഭാഷണം നടത്തി. കോളേജ് മാനേജര്‍ ഫാ. ജോയ് പീണിക്കപറമ്പില്‍ അധ്യക്ഷനായിരുന്നു. സി എം ഐ തൃശ്ശൂര്‍ ദേവമാതാ കൗണ്‍സിലര്‍ ഫാ. സന്തോഷ് മുണ്ടന്മാണി, പ്രിന്‍സിപ്പല്‍ ഡോ. ഫാ. ജോളി ആന്‍ഡ്രൂസ്, ഡോ. റാണി വര്‍ഗീസ്, ഫാ. ടെജി കെ തോമസ്, ഷാജു വര്‍ഗീസ്, പ്രൊഫ. കെ. ജെ. ജോസഫ്, വി. ഡി. വര്‍ഗീസ്, ബിജു വര്‍ഗീസ്, യൂണിയന് ചെയര്മാന് ഭരത് ജോഗി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പ്രൊഫ. മേരി പത്രോസ് എന്നിവര്‍ സംസാരിച്ചു.
