വാഹനങ്ങള്‍ സാനിറ്റൈസ് ചെയ്യുന്നതിനായി യന്ത്രവുമായി എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍
കോണത്തുകുന്ന്: കോവിഡ്19 വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വാഹനങ്ങള്‍ സാനിറ്റൈസ് ചെയ്യുന്നതിനായി ഓട്ടോ ഫോഗര്‍ രൂപ കല്പന ചെയ്ത് യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് അസോസിയേഷന്. ആംസിന്റെ നേതൃത്വത്തില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥികളാണു യന്ത്രത്തിന്റെ ശില്‍പ്പികള്‍. വാഹനം പൂര്‍ണമായി സാനിറ്റൈസ് ഹബ്ബില്‍ പ്രവേശിപ്പിച്ചു ഡോറുകള്‍ തുറന്നിട്ടാല്‍ അഞ്ചു മിനിറ്റിനുള്ളില്‍ അണുവിമുക്തമാക്കപ്പെടുന്നു. ഐഎസ്ഒ സര്‍ട്ടിഫൈഡ് പ്രകൃതി സൗഹൃദ സാനിറ്റൈസറുകളാണു യന്ത്രത്തില്‍ ഉപയോഗിക്കുന്നത്. കൊടുങ്ങല്ലൂര്‍ എംഎല്‍എ വി.ആര്. സുനില്‍കുമാര്‍ ഓട്ടോ ഫോഗര്‍ യന്ത്രം ഉദ്ഘാടനം നിര്‍വഹിച്ചു. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ വാഹനങ്ങള്‍ സാനിറ്റൈസിംഗ് ചെയ്യുന്നതിനായി എസ്ഐ കെ.കെ. ശ്രീനിക്കു യൂണിവേഴ്സല്‍ എഡ്യുക്കേഷന്‍ ട്രസ്റ്റ് വൈസ് ചെയര്മാന് പി.കെ. സലിം യന്ത്രം കൈമാറി. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജോസ് കെ. ജേക്കബ്, മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗം മേധാവി പി.എ. ഫ്രാന്‍സിസ്, ആംസ് പ്രതിനിധി ഗോഡ്വിന് എന്നിവര്‍ പ്രസംഗിച്ചു.