പുല്ലൂര് സേക്രഡ് ഹാര്ട്ട് മിഷന് ആശുപത്രിക്കു എന്എബിഎച്ച് അക്രെഡിറ്റേഷന് അംഗീകാരം
പുല്ലൂര്: ഗുണമേന്മയുള്ള സേവനവും രോഗീസുരക്ഷയും ആധാരമാക്കിയുള്ള എന്എബിഎച്ച് അക്രെഡിറ്റേഷന് അംഗീകാരം പുല്ലൂര് സേക്രഡ് ഹാര്ട്ട് മിഷന് ആശുപത്രി സ്വന്തമാക്കി. കാലാനുസൃതമായ മാറ്റങ്ങളിലൂടെ അത്യാധുനിക സൗകര്യങ്ങള് സംയോജിപ്പിച്ചുകൊണ്ടു നാടിനു അഭിമാനമായി നിലകൊള്ളുന്ന ആശുപത്രിക്കു ലഭിച്ച അംഗീകാരമാണു എന്എബിഎച്ച് അക്രെഡിറ്റേഷന്. ആശുപത്രി അങ്കണത്തില് ചേര്ന്ന ചടങ്ങില് ബിഷപ് മാര് പോളി കണ്ണൂക്കാടന് എന്എബിഎച്ച് അക്രെഡിറ്റേഷന് അംഗീകാര സര്ട്ടിഫിക്കറ്റ് ആശുപത്രി അഡ്മിനിസ്ട്രേറ്റര് സിസ്റ്റര് ഫ്ളോറി സിഎസ്എസിനു കൈമാറി. സമരിറ്റന് സിസ്റ്റേഴ്സ് സ്നേഹോദയ അസിസ്റ്റന്റ് പ്രൊവിന്ഷ്യല് സുപ്പീരിയര് സിസ്റ്റര് ലിയോ തോമസ് സിഎസ്എസ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട രൂപത വൈസ് ചാന്സലര് റവ. ഡോ. കിരണ് തട്ട്ല മുഖ്യപ്രഭാഷണം നടത്തി. ആശുപത്രി അഡ്മിനിസ്ട്രേറ്റര് സിസ്റ്റര് ഫ്ളോറി സിഎസ്എസ്, മെഡിക്കല് സൂപ്രണ്ട് സിസ്റ്റര് ഡോ. റീറ്റ സിഎസ്എസ്, വാര്ഡ് മെമ്പര് തോമസ് തൊകലത്ത്, ആശുപത്രി മാനേജര് ഓപ്പറേഷന്സ് ആന്ജോ ജോസ് എന്നിവര് പ്രസംഗിച്ചു.