പെര്‍മിറ്റില്ലാത്ത തൊഴിലാളികള്‍ വയറിംഗ് ചെയ്യുന്നത് തടയാന്‍ നടപടിവേണം
ഇരിങ്ങാലക്കുട: അംഗീകൃത പെര്‍മിറ്റില്ലാത്ത തൊഴിലാളികള്‍ വയറിംഗ് ജോലികള്ചെയ്യുന്നത് തടയാന്‍ അധികൃതര്‍ നടപടിസ്വീകരിക്കണമെന്ന് വയര്‍മെന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷന് ഇരിങ്ങാലക്കുട യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സന് പാറേക്കാടന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന് പ്രസിഡന്റ് എം.കെ. ഈനാശു അധ്യക്ഷതവഹിച്ചു. ബോയ്സ് ഹൈസ്കൂള്‍ പ്രിന്‍സിപ്പല്‍ എം.കെ. മുരളി വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണംചെയ്തു. കെഎസ്ഇബി അസി. എന്‍ജിനീയര്‍ എം.വി. ഷാജു ക്ലാസെടുത്തു. എബിന് മാത്യു വെള്ളാനിക്കാരന്‍ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. കെ.വി. ശശിധരന് മുഖ്യപ്രഭാഷണം നടത്തി.