ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബിന്റെ താമര 2024 പ്രദര്‍ശനവും വില്പനയും ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബിന്റെ താമര 2024 പ്രദര്‍ശനവും വില്പനയും സോണിയ ഗിരി ഉദ്ഘാടനംചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബിന്റെ താമര 2024 പ്രദര്‍ശനവും വില്പനയും മുന്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഉദ്ഘാടനംചെയ്തു. ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഹാരീഷ് പോള്‍ അധ്യക്ഷതവഹിച്ചു. വ്യാപാരി വ്യവസായി പ്രസിഡന്റ് ഷാജു പറേക്കാടന്‍ മുഖ്യാതിഥിയായിരുന്നു. റീജണല്‍ ചെയര്മാന് കെ.എസ്. പ്രദീപ്, സോണ്‍ ചെയര്മാന് അഡ്വ. ജോണ്‍ നിധിന് തോമസ്, സെക്രട്ടറി ഡയസ് കാരത്രാക്കാരന് എന്നിവര്‍ പ്രസംഗിച്ചു.