ഐസിഎസ്ഇ സംസ്ഥാന ഹാന്‍ഡ്ബോള്‍ ടൂര്‍ണ്ണമെന്റ് ഇരിങ്ങാലക്കുടയില്‍ ആരംഭിച്ചു
ഇരിങ്ങാലക്കുട: ഐസിഎസ്ഇ സംസ്ഥാന ഹാന്‍ഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഇരിങ്ങാലക്കുട ഡോണ്‍ബോസ്കോയില്‍ തുടക്കമായി. എഎസ്ഐഎസ്സി സ്കൂളുകളുടെ പ്രസിഡന്റും, കേരള റീജണല്‍ സെക്രട്ടറിയുമായ ഫാ. ജെയിംസ് മുല്ലശേരി സിഎംഐ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ഡോണ്‍ബോസ് സ്കൂള്‍ റെക്ടറും മാനേജരുമായ ഫാ. ഇമ്മാനുവല്‍ വട്ടക്കുന്നേല്‍ എസ്ഡിബി അധ്യക്ഷത വഹിച്ചു. ഡോണ്‍ ബോസ്കോ സലേഷ്യന്‍ സഭയുടെ മുന്‍ പ്രൊവിന്‍ഷ്യലും റോമിലെ ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സലേഷ്യന്‍ ഹിസ്റ്ററിയുടെ ഡയറക്ടറുമായ ഫാ. തോമസ് അഞ്ചുകണ്ടം മുഖ്യാതിഥിയായിരുന്നു.
ഫാ. ജോയ്സണ്‍ മുളവരിക്കല്‍, ഫാ. ജിതിന് മൈക്കിള്‍, ഫാ. വര്‍ഗീസ് ജോണ്‍, സിസ്റ്റര്‍ വി.പി ഓമന, ഓള് കേരള ഹാന്‍ഡ്ബാള്‍ അസോസിയേഷന് വൈസ് പ്രസിഡന്റ് ജിബി പെരേപ്പാടാന്, ഇ സോണ്‍ കോഓര്‍ഡിനേറ്റര്‍ വി.കെ. ഷാജു, ചീഫ് ഒബ്സെര്‍വര്‍ സതീഷ് പിള്ള, സെന്‍ട്രല്‍ സ്കൂള്‍ പിടിഎ പ്രസിഡന്റ് ശിവപ്രസാദ് ശ്രീധരന്, പരിശീലകരായ മണിക്കുട്ടന്, സന്ദേശ് ഹരി, ശരത് പ്രസാദ് എന്നിവര്‍ സന്നിഹിതരായിരുന്നു. സെന്‍ട്രല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ലൈസ സെബാസ്റ്റ്യന്‍ സ്വാഗതവും, അധ്യാപിക ഗീതാ സുഭാഷിണി നന്ദിയും പറഞ്ഞു. അണ്ടര്‍ 14, അണ്ടര്‍ 17, അണ്ടര്‍ 19 എന്നീ മൂന്ന് വിങ്ങുകളിലായി 39 ടീമുകള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നുണ്ട്. ചാമ്പ്യന്‍ഷിപ്പ് ഇന്ന് (21/8) വൈകീട്ട് സമാപിക്കും. ഈ ചാമ്പ്യന്‍ഷിപ്പില്‍ നിന്നാണ് ദേശീയ മത്സരങ്ങള്‍ കളിക്കാനുള്ള സംസ്ഥാന ടീമിലേക്കുള്ള കളിക്കാരെ തെരഞ്ഞെടുക്കുകയെന്നു അധികൃതര്‍ അറിയിച്ചു