ആള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് വാര്‍ഷിക സമ്മേളനം ലിജോ ജോസഫ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ആള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് ഇരിങ്ങാലക്കുട മേഖലാ ടൗണ്‍ യൂണിറ്റിന്റെ 15ാം വാര്‍ഷിക സമ്മേളനം മേഖലാ ഇന്‍ ചാര്‍ജ് ലിജോ ജോസഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.വി. സജു അധ്യക്ഷനായി. രാധാകൃഷ്ണന് ദൃശ്യ, എ.സി. ജയന്, വൈസ് പ്രസിഡന്റ് സി.ഡി. സുധീര്‍, സംസ്ഥാന പ്രസിഡന്റ് എ.സി. ജോണ്സണ് എന്നിവര്‍ പൊന്നാട അണിയിച്ച് ആദരിച്ചു.
തുടര്‍ന്ന് മേഖലാ സെക്രട്ടറി നിഖില്‍ കൃഷ്ണ മേഖലാ റിപ്പോര്‍ട്ടിംഗും, യൂണിറ്റ് സെക്രട്ടറി പി.ജി. സജിത്ത് യൂണിറ്റ് റിപ്പോര്‍ട്ടും, ട്രഷറര്‍ സാന്റോ വിസ്മയ കണക്കും അവതരിപ്പിച്ചു. മണികണ്ഠന്, കെ.വി. സജു, നിഖില്‍ മയ്യാട്ടില്‍, ആല്‍ബം ഷോര്‍ട്ട്ഫിലിം സിനിമാട്ടോഗ്രാഫി നിര്‍വഹിച്ച ജെറിന് വര്‍ഗീസ് എന്നിവര്‍ക്ക് ഉപഹാരങ്ങള്‍ നല്കി അനുമോദിച്ചു. തുടര്‍ന്ന് 2024 2025 പ്രവര്‍ത്തന വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു.
കെ.വി. സജു (പ്രസിഡന്റ്), സി.ഡി. സുധീര്‍ (വൈസ് പ്രസിഡന്റ്), പി.ജി. സജിത്ത് (സെക്രട്ടറി), കെ. ജയന് (ജോ. സെക്രട്ടറി), സാന്റോ വിസ്മയ (ട്രഷറര്‍), നിഖില്‍ കൃഷ്ണ (പിആര്‍ഒ), മേഖലാ കമ്മിറ്റി അംഗങ്ങളായി എ.സി. ജയന്, രാധാകൃഷ്ണന് ദൃശ്യ, സുധാകരന് സൂര്യ, എന്‍.എസ്. പ്രസാദ്, വിനോദ് ചന്ദ്ര, നിഖില്‍ മയ്യാട്ടില്‍, യൂണിറ്റ് കമ്മിറ്റി അംഗങ്ങളായി ആതിര ഡെറ്റ്സന്, സുനില്‍ കുമാര്‍, ജെറിന് വര്‍ഗ്ഗീസ്, മണികണ്ഠന്, ജില്ലാ കമ്മിറ്റിയംഗങ്ങളായി എന്‍.എസ്. പ്രസാദ്, മേഖലാ ട്രഷറര്‍ വേണു വെള്ളാങ്ങല്ലൂര്‍, കാട്ടൂര്‍ യൂണിറ്റ് പ്രസിഡന്റ് ടി.സി. ആന്റു, കരുവന്നൂര്‍ യൂണിറ്റ് പ്രസിഡന്റ് വി.കെ. രാജന്, വെള്ളാങ്ങല്ലൂര്‍ യൂണിറ്റ് പ്രസിഡന്റ് വിശ്വനാഥ് ഫോട്ടോ ജോക്കി എന്നിവരെയും തെരഞ്ഞെടുത്തു.

സഹകരണ ആശുപത്രിയുടെ 23 ാം ബാച്ച് നഴ്സിംഗ് വിദ്യാര്‍ഥിനികളുടെ ദീപം തെളിയിക്കല്‍ ചടങ്ങ് നടത്തി
ഹിന്ദു ഐക്യവേദി പ്രതിഷേധം
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി