ഏത് മേഖലയിലും മികവ് തെളിയിച്ചവര്‍ മറ്റുള്ളവരെ കൂടി പ്രോത്സാഹിപ്പിക്കണം, മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട: ഏത് മേഖലയിലും മികവ് തെളിയിച്ചവര്‍ മറ്റുള്ളവരെ കൂടി പ്രോത്സാഹിപ്പിക്കാന്‍ പ്രവര്‍ത്തിക്കണമെന്ന് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ആഹ്വാനം ചെയ്തു. ഇരിങ്ങാലക്കുട രൂപത കത്തോലിക്ക കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ സെന്റ് ജോസഫ്സ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ആദരണീയം 2024 അവാര്‍ഡ് മീറ്റ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്.
കത്തോലിക്ക കോണ്‍ഗ്രസ് രൂപത പ്രസിഡന്റ് ഡേവിസ് ഊക്കന്‍ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളില്‍ മികച്ച സേവനം കാഴ്ച്ചവച്ചവരായ ചാലക്കുടി സിഎംഐ പബ്ലിക് സ്കൂള്‍ സ്ഥാപക ഡയറക്ടര്‍ റവ.ഡോ. സന്തോഷ് മുണ്ടന്മാണി സിഎംഐക്ക് വിദ്യാമിത്രം അവാര്‍ഡും സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ഓര്‍ത്തോ വിഭാഗം തലവന്‍ ഡോ. പ്രസാദ് വര്‍ക്കിക്ക് വൈദ്യരത്ന അവാര്‍ഡും ആളൂര്‍ സാറാസ് ടെക്നോ കണ്‍സള്‍ട്ടന്‍സി സര്‍വീസ് മാനേജിംഗ് ഡയറക്ടര്‍ മാത്തപ്പന് ആന്റണി പനംങ്കൂടന്‍ കര്‍മ്മശ്രേഷ്ഠ അവാര്‍ഡും നല്കി ആദരിച്ചു.
രൂപതയിലെ എസ്എസ്എല്‍സി, പ്ലസ് ടു വിഭാഗത്തിലും, മതബോധനരംഗത്ത് ഉയര്‍ന്ന റാങ്ക് നേടിയ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ 450 ല്‍ പരം വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ് നല്കി ആദരിച്ചു. രൂപത വികാരി ജനറാള്‍ മോണ്‍. ജോളി വടക്കന്‍, കത്തോലിക്ക കോണ്‍ഗ്രസ് രൂപത ഡയറക്ടര്‍ ഫാ. പോളി കണ്ണൂക്കാടന്‍, രൂപത ജനറല്‍ സെക്രട്ടറി ഡേവിസ് തുളുവത്ത്, ജനറല്‍ കണ്‍വീനര്‍ ജോസഫ് തെക്കൂടന്‍, കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, സെന്റ് ജോസഫ്സ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി സിഎച്ച്എഫ്, പത്രോസ് വടക്കുംഞ്ചേരി, റീന ഫ്രാന്‍സിസ്, രഞ്ജി അക്കരക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.