വിശുദ്ധവാര തിരുകര്‍മങ്ങള്‍ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയം.
ഇരിങ്ങാലക്കുട: പെസഹാതിരുനാള്‍ ദിനമായ ഇന്ന് സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ രാവിലെ ഏഴിന് പെസഹാതിരുകര്മങ്ങള്, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ നടക്കും. തുടര്‍ന്ന് ഒമ്പതു മുതല്‍ രാത്രി ഏഴുവരെ ആരാധന. രാത്രി ഏഴിന് പൊതു ആരാധന, എട്ടിന് പെസഹാ അപ്പം മുറിക്കല്‍ ശുശ്രൂഷ.
18 ന് ദുഖവെള്ളി ദിനത്തില്‍ രാവിലെ ആറിന് ആരാധന, ഏഴിന് പീഢാനുഭവശുശ്രൂഷ. ഉച്ചതിരിഞ്ഞ് മൂന്നിന് പീഢാനുഭവസന്ദേശം, നഗരികാണിക്കല്‍ എന്നിവ നടക്കും. 19 ന് രാവിലെ 6.30 ന് ജ്ഞാനസ്നാന വ്രതനവീകരണം, ദിവ്യബലി, രാത്രി 11.30 ന് ഉയിര്‍പ്പിന്റെ തിരുകര്‍മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് ദിവ്യബലി. ഈസ്റ്റര്‍ ദിനത്തില്‍ രാവിലെ ആറിനും 7.30 നും ഒമ്പതിനും കത്തീഡ്രലില്‍ ദിവ്യബലി, 6.30 നും എട്ടിനും നിത്യാരാധന കേന്ദ്രത്തില്‍ ദിവ്യബലി. തിരുകര്‍മങ്ങള്‍ക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, ബിഷപ് സെക്രട്ടറി ഫാ. ജോര്‍ജി തേലപ്പിള്ളി, അസിസ്റ്റന്റ് വികാരിമാരായ ഫാ. ഓസ്റ്റിന്‍ പാറയ്ക്കല്‍, ഫാ. ബെല്‍ഫിന്‍ കോപ്പുള്ളി, ഫാ. ആന്റണി നമ്പളം, നിത്യാരാധന കേന്ദ്രം വൈസ് റെക്ടര്‍ ഫാ. സീമോന്‍ കാഞ്ഞിത്തറ എന്നിവര്‍ സഹകാര്‍മികരായിരിക്കും.

ഓപ്പറേഷന് തൂഫാന് ദി നാര്‍ക്കോ ഹണ്ട്; തൃശൂര്‍ റൂറലില്‍ ലഹരി വേട്ട തുടരുന്നു, അഞ്ച് പ്രതികള്‍ കൂടി അറസ്റ്റില്‍
മാതാവിന്റെ വണക്കമാസ തിരുനാള്‍ ആഘോഷിച്ചു
വിശ്വാസ നവീകരണത്തിന് സംഗീതത്തിന്റെ കരുത്ത്; ഇരിങ്ങാലക്കുട രൂപതയില്‍ സ്പെരന്‍സ 3.0
ഓപ്പറേഷന് തൂഫാന് ദി നാര്‍ക്കോ ഹണ്ട്; എട്ടു പ്രതികള്‍ അറസ്റ്റില്‍
തൂഫാന് ദ നാര്‍ക്കോ ഹണ്ട്: ഒരൊറ്റ ദിവസം കൊണ്ട് 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു ആറ് പ്രതികള്‍ അറസ്റ്റില്‍
റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ കാര്‍ ഇടിച്ച് യുവാവ് മരിച്ചു