ഐക്കരക്കുന്നില്‍ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ കൂട്ടുപ്രതികള്‍ അറസ്റ്റില്‍
അമല്‍ (28 ), അരുണ്‍ (28).
ഇരിങ്ങാലടക്കുട: ഐക്കരക്കുന്ന് റേഷന്‍ കടയ്ക്ക് സമീപം വെച്ച് കോലോത്തുംപടി കളത്തേരി വീട്ടില്‍ സുരേഷ് (60 ) എന്നയാളെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ വധശ്രമമുള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളായ അമല്‍, അരുണ്‍ എന്നിവരെ പോലീസ് പിടികൂടി. കൊറ്റനെല്ലൂര്‍ സ്വദേശികളായ പാണ്ടിപ്പറമ്പില്‍ വീട്ടില്‍ അമല്‍ (28 ), ആലങ്ങാടന്‍ വീട്ടില്‍ അരുണ്‍ (28) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷന് റൗഡിയും 2024 ലും 2025 ലും കാപ്പ പ്രകാരം നാടുകടത്തിയ പ്രതിയും കാപ്പ പ്രകാരം ജയിലിലടക്കാനുള്ള നടപടി നടന്നുവരുന്നതും അഞ്ച് വധശ്രമകേസ് അടക്കം പത്ത് ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ നടവരമ്പ് ഡോക്ടര്‍ പടി സ്വദേശി ചെമ്പറമ്പത്ത് വീട്ടില്‍ സലോഷ് (31) എന്നയാളെ സംഭവം നടന്ന ദിവസം തന്നെ പിടികൂടിയിരുന്നു.
സംഭവ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ട അരുണും അമലും രാത്രി പാടത്തും കുറ്റിക്കാട്ടിലുമായി കഴിച്ചു കൂട്ടി. ഇന്നലെ രാവിലെ ബസില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസ് സംഘം പിടികൂടിയത്. വ്യാഴാഴ്ച വൈകിട്ട് 4.30 മണിയോടെയായിരുന്നു സംഭവം. ഐക്കരക്കുന്ന് റേഷന്‍ കടയ്ക്ക് സമീപം വെച്ച് പ്രതിയായ സലോഷും സുഹൃത്തുക്കളായ അമല്‍, അരുണ്‍ എന്നിവര്‍ ചേര്‍ന്ന് സുരേഷിനെ തടയുകയും വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ ആക്രമിച്ച് കൈവശം കരുതിയിരുന്ന കത്തി ഉപയോഗിച്ച് സുരേഷിനെ കുത്തുകയുമായിരുന്നു.
അമല്‍ ആളൂര്‍, കാട്ടൂര്‍ പോലീസ് സ്റ്റേഷനുകളിലായി ഒരു വധശ്രമ കേസും ഒരു അടി പിടി കേസും കഞ്ചാവ് ഉപയോഗിച്ച ഒരു കേസും അടക്കം മൂന്ന് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. അരുണ്‍ ആളൂര്‍, ഇരിങ്ങാലക്കുട, കാട്ടൂര്‍ പോലീസ് സ്റ്റേഷനുകളിലായി രണ്ട് വധശ്രമ കേസും പോതുസ്ഥലത്ത് മദ്യപിച്ച് ശല്യമുണ്ടാക്കിയതിന് ഒരു കേസും അടക്കം നാല് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. ഇരിങ്ങാലക്കുട ഡിവൈഎസ്.പി. എം.സന്തോഷ് കുമാര്‍, ഇരിങ്ങാലക്കുട ഇന്‍സ്പെക്ടര്‍ ടി.ദിലീഷ് , എസ്.ഐ മാരായ ടി.അഭിലാഷ്, മുഹമ്മദ് ബാഷി, എ.എസ്.ഐ ഇ.എസ്.ജീവന്, അന്‍വര്‍, സീനിയര്‍ സി.പി.ഒ മാരായ എം.എല്‍.വിജോഷ്, രഞ്ജിത്ത്, ടി.എ.തോമാച്ചന്, എം.എസ്.സുജിത്, ടി.ജെ. സതീഷ്, അര്ജുന് കെ എസ്, മുരളി കൃഷ്ണന് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

അന്ധത പ്രതിരോധ വാരം നടത്തി
ബേബി ലോഹിതാക്ഷന് അനുസ്മരണം
ഒത്തുകൂടലുകള്‍ പരസ്പരം വളരാന്‍ സഹായിക്കട്ടെ; ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്കും ജീവനകാര്‍ക്കും യാത്രയയപ്പ് നല്കി
ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ വേനല്‍ക്കാല ക്യാമ്പിന് തുടക്കമിട്ടു
കേരള ബാര്‍ കൗണ്‍സില്‍ തെരെഞ്ഞെടുപ്പിന്റെ ഭാഗമായി ക്യാമ്പയിന് സംഘടിപ്പിച്ചു