സംസ്ഥാനത്ത് ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യം: മന്ത്രി വി.എസ്. സുനില്‍കുമാര്‍
ഇരിങ്ങാലക്കുട: തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത്ഇടതുപക്ഷത്തിനു അനുകൂലമായ സാഹചര്യമാണുള്ളതെന്നും ഇരിങ്ങാലക്കുട നഗരസഭയില്‍ ഇത്തവണ എല്‍ഡിഎഫ് വ്യക്തമായ ഭൂരിപക്ഷം നേടുമെന്നും കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ജിഷ ജോബിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം വാര്‍ഡ് 32 ല്‍ വാട്ടര്‍ ടാങ്ക് പരിസരത്തു എത്തിയതായിരുന്നു അദ്ദേഹം. കഴിഞ്ഞ നാലര വര്‍ഷത്തിനുള്ളില്‍ സാധാരണക്കാരുടെ ജീവിതത്തെ തുണക്കുന്ന ഒട്ടേറെ നടപടികള്‍ സ്വീകരിക്കുവാന്‍ ഇടതുപക്ഷ സര്‍ക്കാരിനു കഴിഞ്ഞു. 60 ലക്ഷം കുടുംബങ്ങള്‍ക്കാണു ക്ഷേമപെന്‍ഷനുകള്‍ നല്കി വരുന്നത്. പൊതുവിതരണ ശൃംഖലയെയും സര്‍ക്കാര്‍ ആശുപത്രികളെ ശക്തിപ്പെടുത്താനും പൊതുവിദ്യാലയങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കു ഉയര്‍ത്താനും കഴിഞ്ഞു. സര്‍ക്കാരിനെതിരെ കള്ളക്കഥകള്‍ പ്രചരിപ്പിക്കാനാണു കോണ്‍ഗ്രസും ബിജെപി ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എല്‍ഡിഎഫ് നേതാക്കളായ കെ. ശ്രീകുമാര്‍, പി. മണി, എന്‍.കെ. ഉദയപ്രകാശ് എന്നിവര്‍ പങ്കെടുത്തു.

ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ശാന്തിസദനത്തില്‍ സ്നേഹസംഗമം സംഘടിപ്പിച്ചു