നിപ്മറില്‍ ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
നിപ്മറില്‍ ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി ബിരുദദാന ചടങ്ങില്‍ ഹാര്‍ബര്‍ എന്‍ജിനീയറിംഗ് ആന്‍ഡ് സാമൂഹ്യ നീതി വകുപ്പ് മന്ത്രി അഡ്വ.വി.ഇ. അബ്ദുല്‍ ഗഫൂര്‍ പ്രസംഗിക്കുന്നു.
ഇരിങ്ങാലക്കുട: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷന്‍ (നിപ്മര്‍) സെന്ററിലെ ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി ബിരുദദാന ചടങ്ങ് ഇരിങ്ങാലക്കുട മാസ് കണ്വെന്ഷന് ഹാളില്‍ സംഘടിപ്പിച്ചു. ഫിഷറീസ്, ഹാര്‍ബര്‍ എന്‍ജിനീയറിംഗ് ആന്‍ഡ് സാമൂഹ്യ നീതി വകുപ്പ് മന്ത്രി അഡ്വ.വി. ഇ. അബ്ദുല്‍ ഗഫൂര്‍ ചടങ്ങിന്റെ മുഖ്യാതിഥിയായി പങ്കെടുത്ത് ബിരുദധാരികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷനിലെ ഒക്യുപേഷണല്‍ തെറാപ്പി വിഭാഗം പ്രഫസര്‍ ഡോ. സെബസ്റ്റിന അനിറ്റ ഡിസൂസ് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങില്‍ അക്കാദമിക് പ്രോസഷന്, ബിരുദധാരികളുടെ അവതരണം, സര്‍ട്ടിഫിക്കറ്റ് വിതരണം, ബിരുദധാരികളുടെ പ്രതിജ്ഞ, അവാര്‍ഡ് ദാനം, വാലഡിക്ടോറിയന് പ്രസംഗം എന്നിവ നടന്നു. ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്മാന് എം.പി. ജാക്സണ്, നിപ്മര്‍ അക്കാദമിക് സ്പെഷ്യല്‍ ഓഫീസര്‍ ഡോ. കെ.എസ്. വിജയലക്ഷ്മി അമ്മ, ഗായത്രി തെവര്കാട്ടില് സുരേഷ് എന്നിവര്‍ സംസാരിച്ചു. നിപ്മര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍ ഐഎഎസ് സ്വാഗതവും പ്രിന്‍സിപ്പല്‍ അന്ന ഡാനിയേല്‍ നന്ദിയും രേഖപ്പെടുത്തി. പുനരധിവാസ മേഖലയിലെ പ്രഫഷണല്‍ സേവനങ്ങള്‍ക്ക് ആവശ്യമായ അറിവും വൈദഗ്ധ്യവും നേടിയ പുതിയ തലമുറയിലെ ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകളുടെ അക്കാദമിക് യാത്രയിലെ സുപ്രധാന നാഴികക്കല്ലായി ചടങ്ങ് മാറി. നിപ്മര്‍ അക്കാദമിക് രംഗത്തെ മുന്നേറ്റത്തിനും പുനരധിവാസ മേഖലയില്‍ കൂടുതല്‍ പ്രഫഷണലുകളെ സജ്ജമാക്കുന്നതിനുമുള്ള സ്ഥാപനത്തിന്റെ പ്രതിബദ്ധത ചടങ്ങില്‍ പ്രതിഫലിച്ചു. അധ്യാപകര്‍, ജീവനക്കാര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, വിശിഷ്ടാതിഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കോള്‍ പാടങ്ങളിലെ ചണ്ടി നീക്കുന്നു
എസ്എന്‍ബിഎസ് സമാജത്തില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു
ഇരിങ്ങാക്കുട സാന്ത്വന സദനില്‍ കരുതല്‍ സ്പര്‍ശം പരിപാടി സംഘടിപ്പിച്ചു
ഭാരതിയാര്‍ കവിതയ്ക്ക് ഭൗഹിത്രിയുടെ നൃത്താവിഷ്കാരം
പടിയൂര്‍ ക്ഷീരോല്പാദക സഹകരണസംഘത്തിന്റെ 40-ാം വാര്‍ഷികാഘോഷവും മില്‍മ ഷോപ്പിയുടെ ഉദ്ഘാടനവും നടത്തി
അയ്യങ്കാളി ജന്മദിനം ആഘോഷിച്ചു