സത്യപ്രതിജ്ഞക്കായി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ബിജെപി നേതാക്കള്‍
ഇരിങ്ങാലക്കുട: സത്യപ്രതിജ്ഞക്കായി വാദ്യമേളങ്ങളോടെ നഗര ഹൃദയത്തിലൂടെ ഘോഷയാത്രയായി ഏറെ പ്രൗഢിയോടെ ബിജെപി കൗണ്‍സിലര്‍മാരും നേതാക്കളും. കൂടല്‍മാണിക്യം ക്ഷേത്ര പരിസരത്തു നിന്നും ആരംഭിച്ച ഘോഷയാത്ര ഠാണാ-കോളനി റോഡ് വഴി നഗരസഭയിലെത്തി. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട, സംയോജക് കെ.എസ്. സുനില്‍കുമാര്‍, സംസ്ഥാനസമിതി അംഗം സന്തോഷ് ചെറാക്കുളം, ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണുമാസ്റ്റര്‍, ഷൈജു കുറ്റിക്കാട്ട്, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ശ്യാംജി മാടത്തിങ്കല്‍, ബിജെപി മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹികളായ വി.സി. രമേഷ്, സത്യദേവ്, സന്തോഷ് കാര്യാടന്‍ എന്നിവര്‍ നേതൃത്വം നല്കി. കാറളം പഞ്ചായത്ത് സത്യപ്രതിജ്ഞ ജില്ലാ കമ്മിറ്റിയംഗം പാറയില്‍ ഉണ്ണികൃഷ്ണന്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രതീഷ് കുറുമാത്ത്, ജനറല്‍ സെക്രട്ടറി രമേഷ് ചന്ദ്രന്, വൈസ് പ്രസിഡന്റ് രാമചന്ദ്രന് കോവില്‍പറമ്പില്‍, പ്രവീണ്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്കി. വേളൂക്കര പഞ്ചായത്ത് സത്യപ്രതിജ്ഞ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മദനന് മണമാടത്തില്‍, ജനറല്‍ സെക്രട്ടറി ദിലീപ് കണ്ണൂപറമ്പില്, കണ്ണന്, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് കെ.പി. മിഥുന്, മനോജ്, രഞ്ജിത്ത് എന്നിവര്‍ നേതൃത്വം നല്കി. പടിയൂര്‍ പഞ്ചായത്ത് സത്യപ്രതിജ്ഞ ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബിനോയ് കോലാന്ത്ര, ഭാരവാഹികളായ ഷിത് രാജ്, അജയന് പൊന്നമ്പിള്ളി, വാണി കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി. കാട്ടൂര്‍ പഞ്ചായത്ത് സത്യപ്രതിജ്ഞ സംസ്ഥാന കൗണ്‍സില്‍ അംഗം ടി.എസ്. സുനില്‍കുമാര്‍, മണ്ഡലം ഭാരവാഹികളായ സുനില്‍ തളിയത്തുപറമ്പില്, സണ്ണി കവലക്കാട്ട്, ആശിഷ ടി. രാജ്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വിജീഷ് മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി പി.വി. ബാബു, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അഭിലാഷ് കണ്ടാരന്തറ എന്നിവര്‍ നേതൃത്വം നല്കി. പൂമംഗലം പഞ്ചായത്ത് സത്യപ്രതിജ്ഞ ബിജെപി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ജിതേന്ദ്രന്, ഒബിസി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സി.വി. അജയകുമാര്‍, പരമേശ്വരന്, സൈജു കുമാര്‍, സുബിത ജയകൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി.

വോട്ടു ബചാവോ ദേശ് ബചാവോ; ഇന്ത്യ മുന്നണി സമരത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണയോഗം നടത്തി
തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് ജനമൈത്രി പോലീസിന്റെ പ്രസിഡന്റായി ടെല്‍സണ്‍ കോട്ടോളി തെരഞ്ഞെടുക്കപ്പെട്ടു
മാലിന്യക്കൂമ്പാരത്തില്‍നിന്ന് കിട്ടിയ സ്വര്‍ണലോക്കറ്റ് ഉടമയ്ക്ക് തിരികെ നല്കി; സത്യസന്ധതയുടെ തിളക്കമായി ഹരിതകര്‍മസേനാംഗം
പ്രഥമ സേവന് ജ്യോതി പുരസ്കാരം ഫാ. ജോണ്‍ കവലക്കാട്ടിന്
ശാസ്ത്രസ്വപ്നങ്ങള്ക്ക് ചിറകുനല്‍കി കുരുന്നുപ്രതിഭകള്നൂതന ആശയങ്ങളും വിസ്മയാവിഷ്കാരങ്ങളുമായി തൃശൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന് തുടക്കം
ജില്ലാ ശാസ്ത്രമേളയില്‍ ഹരിതസന്ദേശവുമായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍