പുതിയതായി നിര്‍മിച്ച ഷോപ്പിംഗ് കോംപ്ലക്സിലെ ഒരു മുറി ഹൃദയ പാലിയേറ്റീവ് കെയറിനു സൗജന്യമായി നല്കി
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയുടെ പിണ്ടിപെരുന്നാളിനോടനുബന്ധിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുതിയതായി നിര്‍മിച്ച ഷോപ്പിംഗ് കോംപ്ലക്സിലെ ഒരു മുറി ഹൃദയ പാലിയേറ്റീവ് കെയറിനു സൗജന്യമായി നല്കി. പാലിയേറ്റീവ് കെയറിലെ 1500 ഓളം രോഗികള്‍ക്കു മരുന്നു നല്കുന്ന ഹൃദയ മെഡിക്കല്‍സിന്റെ ഉദ്ഘാടനം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു. കത്തീഡ്രല്‍ വികാരി റവ. ഡോ. ആന്റു ആലപ്പാടന്‍, ട്രസ്റ്റിമാരായ ജോസ് കൊറിയന്‍, വര്‍ഗീസ് തൊമ്മാന, അഗസ്റ്റിന് കോളേങ്ങാടന്‍, ജിയോ പോള്‍ തട്ടില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ടെല്‍സണ്‍ കോട്ടോളി എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു