പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതുനുള്ള കൂടുകള്‍ സ്ഥാപിച്ചു
തുമ്പൂര്‍: അയ്യപ്പക്കാവ് ക്ഷേത്രോത്സവതോടനുബന്ധിച്ചു പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതുനുള്ള കൂടുകള്‍ സ്ഥാപിച്ചു. പൗരാവലി സംഘടനയുടെ പ്രസിഡന്റ് ബൈജു സോമസുന്ദരം അയ്യപ്പന്‍കാവ് ക്ഷേത്രം ഭരണ സമിതി പ്രസിഡന്റ് സേതുമാധവനു കൂട് കൈമാറി കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ഉത്സവതോടനുബന്ധിച്ചു ക്ഷേത്ര പരിസരം പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കുന്നതിനാണു ആള് തിരക്കേറുന്ന പൊതുയിടങ്ങളില്‍ ഇത്തരം സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതെന്നു പൗരാവലി പ്രവര്‍ത്തകര്‍ പറയുന്നു. മാലിന്യ മുക്തമായ ഗ്രാമത്തിനായുള്ള വിവിധ പരിപാടികളും ആസൂത്രിതമായ പദ്ധതികളും രൂപപ്പെടുത്തുന്നതിനായി സമൂഹ മനസ് തയാറായിട്ടുണ്ടെന്നാണു പൗരാവലി അനുഭവങ്ങളില്‍ നിന്നു വിലയിരുത്തുന്നതെന്നു ബൈജു പറഞ്ഞു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു