പഞ്ചായത്ത് ഭരണസമിതി നടപ്പിലാക്കുന്ന ഗ്രീന്‍ മുരിയാട് പദ്ധതിക്ക് തുടക്കമായി
മുരിയാട്: ഗ്രാമപഞ്ചായത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് പഞ്ചായത്ത് ഭരണസമിതി നടപ്പിലാക്കുന്ന ഗ്രീന്‍ മുരിയാട് പദ്ധതിക്കു തുടക്കമായി. മുരിയാട് പൂവ്വശേരിക്കാവ് ഹാളില്‍ വെച്ചു പദ്ധതിയുടെ ഉദ്ഘാടനം പ്രഫ. കെ.യു. അരുണന് എംഎല്‍എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. കൃഷി, ആരോഗ്യം, ശുചിത്വം, സ്വയം തൊഴില്‍ മേഖലകളുടെ സമഗ്രവും സംതുലിതവുമായ വികസനം ലക്ഷ്യമിട്ടു കൊണ്ടു നടത്തുന്ന പദ്ധതിയാണു ഗ്രീന്‍ മുരിയാട്. ഗ്രീന്‍ മുരിയാടിനു തുടക്കം കുറിച്ചു കൊണ്ടു പൈലറ്റ് പ്രൊജക്ടുകള്‍ രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കും. ചടങ്ങില്‍ വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലനും ഗ്രീന്‍ മുരിയാട് ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലത ചന്ദ്രനും നിര്‍വഹിച്ചു. വികസനകാര്യ ചെയര്മാന് കെ.പി. പ്രശാന്ത്, ക്ഷേമകാര്യ ചെയര്മാന് രതി ഗോപി, ആരോഗ്യകാര്യ ചെയര്മാന് കെ.യു. വിജയന്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീജ ശിവന്, ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി വരിക്കശേരി, ബ്ലോക്ക് പഞ്ചായത്ത് അംഗം വിപിന്‍ വിനോദന്‍, പഞ്ചായത്തംഗങ്ങളായ തോമസ് തൊകലത്ത്, എ.എസ്. സുനില്‍കുമാര്‍, അംഗം നിജ വത്സന്, വൃന്ദകുമാരി, ജിനി സതീശന്, ശ്രീജിത്ത് പട്ടത്ത്, സരിത സുരേഷ്, നിഖിതമോള്‍, എ.സി. സേവ്യര്‍, ടി.എം. മനീഷ, മണി സജയന്, നിത അര്ജുനന്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സുരേഷ് ബാബു, വൈസ് പ്രസിഡന്റ് ഷീല ജയരാജ്, അസിസ്റ്റന്റ് സെക്രട്ടറി സ്മിത ഭാസ്കര്‍ എന്നിവര്‍ പ്രസംഗിച്ചു.