നിയോജകമണ്ഡലം കേന്ദ്രങ്ങളില്‍ ഇന്ധന വിലവര്‍ധനയ്ക്കെതിരെ എല്‍ഡിഎഫ് പ്രതിഷേധ സംഗമം
ഇരിങ്ങാലക്കുട: രാജ്യത്ത് എണ്ണകമ്പനികള്‍ പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുടെ വില അടിയ്ക്കടി വര്‍ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുകയും വിലക്കയറ്റം രൂക്ഷമാക്കുകയും ജന ജീവിതം ദുസഹമാക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ എണ്ണക്കമ്പനികള്‍ക്കു യഥേഷ്ടം ഇന്ധന വില നിര്‍ണയിക്കുന്നതിനു നല്കിയ അനുമതി കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് നിയോജകമണ്ഡലം കേന്ദ്രങ്ങളില്‍ എല്‍ഡിഎഫിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയില്‍ നടത്തിയ പ്രതിഷേധ സംഗമം ലോക്താന്ത്രിക് ജനതാദള്‍ ജില്ലാ പ്രസിഡന്റ് യൂജിന്‍ മൊറേലി ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി പി. മണി അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം യു.പി. ജോസഫ്, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ.ജി. ശിവാനന്ദന്, പ്രഫ. കെയു. അരുണന് എംഎല്‍എ, ബിജു ആന്റണി, രാജു പാലത്തിങ്കല്‍, ഉല്ലാസ് കളക്കാട്ട്, അഡ്വ. കെ.ആര്. വിജയ, കെ.പി. ദിവാകരന് മാസ്റ്റര്‍, കെ.സി. പ്രേമരാജന്‍ എന്നിവര്‍ പ്രസംഗിച്ചു.