ബിജോയ് ചന്ദ്രന്റെ മൂന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചു സുഹൃത് സ്മരണാഞ്ജലി നടന്നു
ഇരിങ്ങാലക്കുട: സാമൂഹ്യ പ്രവര്‍ത്തകനും ചലച്ചിത്ര നിര്‍മാതാവുമായിരുന്ന നെല്ലിക്കത്തറ ബിജോയ് ചന്ദ്രന്റെ മൂന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചു സുഹൃത് സ്മരണാഞ്ജലി നടത്തി. മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് അഡ്വ. തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്തു. നടന് അരുണ്‍ ഘോഷ് അധ്യക്ഷത വഹിച്ചു. സിജോയ് തോമസ്, കെ.വി. കണ്ണന്, ബൈജു ചന്ദ്രന്, കെ.പി. ദേവദാസ് എന്നിവര്‍ പ്രസംഗിച്ചു.