മുരിയാട് പഞ്ചായത്തില്‍ ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു
മുരിയാട്: പ്രാദേശിക തലത്തില്‍ സ്ത്രീകള്‍ക്കു മാത്രമായി ഒരിടം എന്ന നിലയില്‍ ജെന്‍ഡര്‍ റിസോഴ്സ് സെന്‍ട്രല്‍ പദ്ധതിക്കു തുടക്കം കുറിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനാവശ്യമായുള്ള പ്രവര്‍ത്തനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. വ്യക്തിഗത കൗണ്‍സിലിംഗ്, ഗ്രൂപ്പ് കൗണ്‍സിലിംഗ്, കൗമാര സദസുകള്‍, നിയമ ബോധവത്കരണ സെമിനാറുകള്‍, അദാലത്തുകള്‍, കംപ്യൂട്ടര്‍ പരിശീലനം, കരിയര്‍ ഓറിയന്റേഷന്‍, ലൈബ്രറി തുടങ്ങിയ പ്രവര്‍ത്തനങ്ങളും ജെന്‍ഡര്‍ റിസോഴ്സ് സെന്ററിന്റെ പ്രവര്‍ത്തന പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ജെന്‍ഡര്‍ റിസോഴ്സ് സെന്ററിന്റെ ഉദ്ഘാടനം മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു. സിഡിഎസ് ചെയര്‍പേഴ്സണ്‍ ഷീജ മോഹന്‍ അധ്യക്ഷത വഹിച്ചു. കമ്യൂണിറ്റി കൗണ്‍സിലര്‍ കൃഷ്ണ കെ. ബാബു, സ്നേഹിത കൗണ്‍സിലര്‍ മീന പദ്ധതി വിശദീകരിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രതി ഗോപി, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.പി. പ്രശാന്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന്, ബ്ലോക്ക് മെമ്പര്‍മാരായ ഷീജ ശിവന്, വിപിന്‍, വാര്‍ഡ് മെമ്പര്‍മാരായ എം.എസ്. സുനില്‍കുമാര്‍, നിജി വത്സന്, വൃന്ദ കുമാരി, ജിനി സതീശന്, ശ്രീജിത്ത് പട്ടത്ത്, നിഖിത അനൂപ്, സരിത സുരേഷ്, സേവ്യര്‍, മനീഷ മനീഷ്, തോമസ് തൊകലത്ത്, മണി സജയന്, നിത അര്ജുനന്, പഞ്ചായത്ത് സെക്രട്ടറി പി. പ്രജീഷ്, സിഡിഎസ് സെക്രട്ടറി സീത ഭാസ്കരന് എന്നിവര്‍ പ്രസംഗിച്ചു.