നിയോജകമണ്ഡലത്തിലെ മൂന്നു റോഡുകളുടെ നിര്‍മാണോദ്ഘാടനം പ്രഫ. കെ.യു. അരുണന് എംഎല്‍എ നിർവഹിച്ചു
ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകള്‍ 15 കോടി രൂപ ചെലവില്‍ പുനരുദ്ധാരണം ചെയ്യുന്നതിന്റെ നിര്‍മാണോദ്ഘാടനം നടത്തി. പ്രഫ. കെ.യു. അരുണന് എംഎല്‍എ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു. പൊറത്തിശേരി-ചെമ്മണ്ട-കാറളം റോഡ് നാലു കോടി രൂപയ്ക്കും കിഴുത്താനി കാറളം റോഡ് ആറു കോടി രൂപയ്ക്കും എഴുന്നള്ളത്ത് പാത റോഡ് അവിട്ടത്തൂര്‍ മുതല്‍ പറമ്പി റോഡ് വരെയുള്ള ഭാഗം അഞ്ചു കോടി രൂപയ്ക്കുമാണു പുനരുദ്ധാരണം ചെയ്യുന്നത്. പൊറത്തിശേരി-ചെമ്മണ്ട-കാറളം റോഡില്‍ 4.4 കിലോമീറ്ററും കിഴുത്താനി കാറളം റോഡില്‍ 4.56 കിലോമീറ്ററും എഴുന്നള്ളത്ത് പാത റോഡില്‍ 5.1 കിലോമീറ്ററുമാണു നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തുന്നത്. പ്രസ്തുത റോഡുകള്‍ 5.5 മീറ്റര്‍ വീതിയില്‍ ബിഎംബിസി നിലവാരത്തില്‍ ടാറിംഗ് നടത്തുവാനും, കാനകള്‍ പണിയുവാനും, ടൈല്‍ വര്‍ക്ക് നടത്തുന്നതിനും സൈഡ് പ്രൊട്ടക്ഷന്‍ നടത്തുന്നതിനുമാണു തുക അനുവദിച്ചിട്ടുള്ളത്. ചെമ്മണ്ട, കിഴുത്താനി, അവിട്ടത്തൂര്‍ എന്നിവിടങ്ങളില്‍ നടന്ന ഉദ്്ഘാടനങ്ങളില് കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീമ കെ. നായര്‍, വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് എന്നിവര്‍ അധ്യക്ഷത വഹിച്ചു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് വകുപ്പ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലത ചന്ദ്രന്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷീല അജയഘോഷ്, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസണ്‍, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്, ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യുട്ടീവ് എന്‍ജിനീയര്‍ സുജ സൂസന് മാത്യു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹനന് വലിയാട്ടില്‍, കാറളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. ശശികുമാര്‍, വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ അമ്പിളി റെനില്‍, രജനി നന്ദകുമാര്‍, അംബിക സുഭാഷ്, സുനിത മനോജ്, ബിബിന്‍ ബാബു തുടിയത്ത്, അഡ്വ. എം.എസ്. വിനയന്, ഷൈനി തിലകന്, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കെ.എസ്. രമേഷ്, പി.വി. സുരേന്ദ്രലാല്‍, വൃന്ദ അജിത്ത്കുമാര്‍, ബിന്ദു പ്രദീപ്, ലൈജു ആന്റണി, സുനില്‍ മാലാന്ത്ര, ലീന ഉണ്ണികൃഷ്ണന്, ജുമൈല ഷഗീര്‍, ഷൈനി വര്‍ഗീസ്, ഷീബ നാരായണന്, ശ്യാംരാജ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ വി.പി. സിന്റോ, എം.ആര്. മിനി, ബിനി എന്നിവര്‍ പങ്കെടുത്തു.