കാറളം ആലുംപറമ്പ് ജംഗ്ഷനിലെ ഹൈമാസ്റ്റ് ടവറില്‍ പന്തം കത്തിച്ചുവെച്ച് കോണ്‍ഗ്രസ് കമ്മിറ്റികളുടെ പ്രതിഷേധം
കാറളം: ആലുംപറമ്പ് ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് ഒരു വര്‍ഷമായി കത്താതെ കിടക്കുന്നതില്‍ കോണ്‍ഗ്രസ് 16, 17 ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഹൈമാസ്റ്റ് ടവറില്‍ പന്തം കത്തിച്ചു വെച്ച് പ്രതിഷേധിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ബാസ്റ്റിന് ഫ്രാന്‍സിസ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റുമാരായ അജീഷ് മേനോന്, സുരേഷ് പോഴേകടവില് എന്നിവര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് വി.ഡി. സൈമണ്‍ മുഖ്യപ്രഭാഷണം നടത്തി. മുന്‍ എംഎല്‍എ അഡ്വ. തോമസ് ഉണ്ണിയാടന് അനുവദിച്ച ഫണ്ടില്‍ നിന്നു കാറളം പഞ്ചായത്തില്‍ ആദ്യമായി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് കഴിഞ്ഞ ഒരു വര്‍ഷമായി കത്തുന്നില്ല. കുമരഞ്ചിര ക്ഷേത്രത്തിലെ ഭരണി മഹോത്സവം പ്രമാണിച്ച് ലൈറ്റിന്റെ അറ്റകുറ്റപണികള്‍ തീര്‍ക്കാന്‍ നിരവധി തവണ പഞ്ചായത്തിനെ സമീപിച്ചിരുന്നുവെങ്കിലും യാതൊരു ഗുണവും ഉണ്ടായില്ലെന്നു പ്രദേശവാസികള്‍ പറഞ്ഞു.

പൂമംഗലം പഞ്ചായത്തില്‍ ജനകീയാസൂത്രണ കാര്‍ഷിക പദ്ധതികള്‍ക്ക് തുടക്കമായി
പൂമംഗലം പഞ്ചായത്തില്‍ നീന്തല്‍ പരിശീലനത്തിന് തുടക്കമായി
മാലിന്യക്കൂമ്പാരത്തില്‍നിന്ന് കിട്ടിയ സ്വര്‍ണലോക്കറ്റ് ഉടമയ്ക്ക് തിരികെ നല്കി; സത്യസന്ധതയുടെ തിളക്കമായി ഹരിതകര്‍മസേനാംഗം
ഫെഡറല്‍ ബാങ്കിന്റെ സിഎസ്ആര്‍ ഫണ്ട് വഴി കാറളം പഞ്ചായത്തിന് അനുവദിച്ച വാഹനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനുമായി സ്വയം നിര്‍മിച്ച പേപ്പര്‍ ക്യാരിബാഗുകള്‍ വിതരണം ചെയ്തു
സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം