നഗരസഭ 32-ാം വാര്‍ഡ് കൗണ്‍സിലര്‍ അവശ്യസാധനങ്ങളും മരുന്നും വീടുകളിലെത്തിച്ചു നല്കി
ഇരിങ്ങാലക്കുട: നഗരസഭ 32-ാം വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. ജിഷ ജോബിയുടെ നേതൃത്വത്തില്‍ കോവിഡ് വ്യാപന സാഹചര്യത്തില്‍ വാര്‍ഡിലെ ജനങ്ങള്‍ക്ക് അവശ്യസാധനങ്ങളും മരുന്നും എത്തിച്ചു നല്കി. കൂടാതെ വീട്ടിനകത്തും സാമൂഹ്യ അകലം പാലിക്കേണ്ടതിന്റെയും രണ്ടു മാസ്ക് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ചും വാര്‍ഡ് നിവാസികള്‍ക്കു ബോധവത്കരണവും നടത്തി. വാര്‍ഡിലെ റാപ്പിഡ് റെസ്പോണ്ട് ടീം അംഗങ്ങളായ പ്രദീപ്, ഹരിഹരന്, ഷിബു, സുഭാഷ്, അനീഷ് എന്നിവര്‍ കൗണ്‍സിലര്‍ അഡ്വ. ജിഷ ജോബിക്കൊപ്പം ഉണ്ടായിരുന്നു. വിതരണത്തിനാവശ്യമായ പച്ചക്കറി കിറ്റുകള്‍ നലകിയത് 32-ാം വാര്‍ഡിലെ സിദ്ധ ഫാര്‍മസി ഉടമയായ മനോഹരനാണ്.

നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
സ്വന്തം ശ്മശാനമില്ലാതെ ഇരിങ്ങാലക്കുട നഗരസഭ
സാമൂഹ്യവിരുദ്ധരുടെ താവളമായി ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ ജലസംഭരണി പരിസരം
ക്രൈസ്റ്റ് കോളജില്‍ വിഭവസമൃദ്ധമായി മെഗാസദ്യ
അമൃത് പദ്ധതിക്ക് സിഗ്നല്‍ കിട്ടാതെ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്
പി.വി. പൗലോസ് മാസ്റ്റര്‍ സാമൂഹ്യശ്രീ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക് മാധ്യമശ്രീപുരസ്കാരം സെബി മാളിയേക്കലിനും എ. ജീവന് കുമാറിനും