കേരള മഹിളാസംഘം വേളൂക്കര പഞ്ചായത്ത് കണ്വെന്ഷന് നടത്തി

ഇരിങ്ങാലക്കുട: കേരള മഹിളാസംഘം വേളൂക്കര പഞ്ചായത്ത് കണ്വെന്ഷന് ജില്ലാ സെക്രട്ടറി എം. സ്വര്‍ണലത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് തങ്കം സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി അനിത രാധാകൃഷ്ണന്, പ്രസിഡന്റ് ശോഭന മനോജ്, ഉചിത സുരേഷ്, ടി.വി. വിക്രമന്, ഉണ്ണിമാഷ്, ഉണ്ണിച്ചെക്കന്, സുമതി തിലകന്, സുനിത രാധാകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി സുനിത രാധാകൃഷ്ണന് (പ്രസിഡന്റ്), ഉചിത സുരേഷ് (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.