പൂമംഗലം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതിയ ഒപി ബ്ലോക്ക് കെട്ടിടം വരുന്നു; നിര്‍മ്മാണോദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു
പൂമംഗലം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ എംഎല്‍എ ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിക്കുന്ന പുതിയ ഒപി ബ്ലോക്ക് കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിക്കുന്നു.
പൂമംഗലം: പൂമംഗലം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ എംഎല്‍എ ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിക്കുന്ന പുതിയ ഒപി ബ്ലോക്ക് കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. മന്ത്രിയുടെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 60 ലക്ഷം രൂപ ഉപയോഗിച്ചാണ് പുതിയ ഒപി ബ്ലോക്ക് കെട്ടിടം നിര്‍മ്മിക്കുന്നത്. പുതിയതായി നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ മൂന്ന് ഒപി റൂം, റിസപ്ഷന് ഏരിയ, വെയ്റ്റിംഗ് ഏരിയ, നേഴ്സിംഗ് സ്റ്റേഷന്, ഭിന്നശേഷിക്കാര്ക്കുള്പ്പടെയുള്ള ടോയ്ലറ്റുകള് എന്നിവയെല്ലാമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്, ജില്ലാപഞ്ചായത്ത് അംഗം ഷീല അജയഘോഷ്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി. സജീവ്കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി. പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ്, ബ്ലോക്ക് പ്രസിഡന്റ് സുധ ദിലീപ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന് കുറ്റിപറമ്പില്‍, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുരേഷ് അമ്മനത്ത്, പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കത്രീന ജോര്‍ജ്, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി.എ. സന്തോഷ്, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഹ്യദ്യ അജീഷ്, പഞ്ചായത്ത് അംഗങ്ങളായ ജൂലി ജോയ്, ലാലി വര്‍ഗീസ്, ദേശീയ ആരോഗ്യ ദൗത്യം പിആര്‍ഒ നിഖിത ജയശങ്കര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എസ്. സന്തോഷ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌവര്‍ സ്കൂളില്‍ വിജയോത്സവം നടന്നു
ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ് ഭാരവാഹികള്‍
എസ്എന്‍ പബ്ലിക് ലൈബ്രറിയില്‍ വായനാപക്ഷാചരണം നടത്തി എന്‍എസ്എസ് വളണ്ടിയേഴ്സ്
ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ പദ്ധതി; നാപ്കിന് ഇന്‍സിനേറ്റര്‍ നല്കി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ഇടവകദിനം ബെറാക്ക 2026 ആഘോഷിച്ചു
പുളിക്കലച്ചിറ പാലം അവസാനഘട്ടത്തില്‍; അപ്രോച്ച് റോഡ് നിര്‍മാണം തുടങ്ങി