കലാനിലയം ഗോപിക്ക് വീര ശൃംഖല ഗുരുദക്ഷിണ സമര്‍പ്പിച്ചു
ഇരിങ്ങാലക്കുട: കഥകളി കലാ രംഗത്ത് അഞ്ച് പതിറ്റാണ്ട് പിന്നിട്ട കലാനിലയം ഗോപിക്ക് ശിഷ്യര്‍ ഒരുക്കിയ വീര ശൃംഖല ഗുരുദക്ഷിണ സമര്‍പ്പണവും നടത്തി. സമാദരണ സമ്മേളനം മന്ത്രി ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. പ്രഫ വി.കെ. ലക്ഷ്മണന് നായര്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ഗുരുക്കന്മാരായ ഡോ. സദനം കൃഷ്ണന്‍കുട്ടി, കലാനിലയം രാഘവന്, കലാനിലയം ഗോപാലകൃഷ്ണന്, കലാനിലയം പരമേശ്വരന് എന്നിവര്‍ക്ക് കലാനിലയം ഗോപി ഗുരുദക്ഷിണ സമര്‍പ്പിച്ചു. തുടര്‍ന്ന് ശിഷ്യരുടെ നേതൃത്വത്തില്‍ ഗോപിക്ക് വീര ശൃംഖല സമ്മാനിച്ചു. തുടര്‍ന്ന് ഗുരുദക്ഷിണ സമര്‍പ്പണം നടത്തി. കേരള സംഗീത നാടക അക്കാദമി ചെയര്മാന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, വേണുജി, കലാമണ്ഡലം നാരായണന്‍നായര്‍, എ.യു. രഘുരാമപണിക്കര്‍, പി. മണികണ്ഠന്, വിനോദ് വാരിയര്‍, കിഷോര്‍ പള്ളിപ്പാട്ട്, ഗിരിജ മാധവന്, വി.ജി.ഉഷ എന്നിവര്‍ പ്രസംഗിച്ചു.

സ്കൂള്‍ കലോത്സവം എല്ലാവരുടെയും മാര്‍ക്കുകള്‍ സ്റ്റേജില്‍ പ്രദര്‍ശിപ്പിക്കണം – മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി ബാലാവകാശ കമ്മിഷന്
മനം കവര്‍ന്നു, നൃത്യമുകുല ഡാന്‍സ് അക്കാദമി കൂടല്‍മാണിക്യത്തില്‍ ഭരതനാട്യം അവതരിപ്പിച്ചു
കൂടല്‍മാണിക്യ ക്ഷേത്രോത്സവത്തില്‍ ശാസ്ത്രീയ നൃത്തചുവടുകളുമായി ബാംഗ്ലൂര്‍ സൗളി സ്റ്റെപ്പ്സ്
കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ മോഹിനിയാട്ടം അവതരിപ്പിച്ച് ഊര്‍മിള രഘു
സംഗമേശ്വര സന്നിധിയില്‍ നൃത്താര്‍ച്ചനയുമായി ശിവനന്ദ സലില്‍
കുറുനരികളുടെ വിളയാട്ടം, ആക്രമണത്തില്‍ ഗൃഹനാഥന് പരിക്ക്