പടിഞ്ഞാറന്‍ മേഖലയുടെ യാത്രാദുരിതം പരിഹരിക്കണം
ഇരിങ്ങാലക്കുട: നഗരത്തിന്റെ പടിഞ്ഞാറന്‍ മേഖലയായ കണ്ഠേശ്വരം വഴി കൊരുമ്പിശേരിയിലേക്ക് സര്‍വീസ് നടത്തിയിരുന്ന സ്വകാര്യ ബസുകള്‍ കുറച്ചു കാലമായി ഓടാത്തതു മൂലം പ്രദേശവാസികള്‍ ഏറെ യാത്രാ ദുരിതം അനുഭവിക്കുകയാണെന്ന് കൊരുമ്പിശേരി റസിഡന്റ്സ് അസോസിയേഷന് വാര്‍ഷിക പൊതുയോഗം ചൂണ്ടിക്കാട്ടി. ഓടാന്‍ പെര്‍മിറ്റുണ്ടായിട്ടും സര്‍വീസ് നടത്താത്ത ബസുകള്‍ക്കെതിരെ നടപടി എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് വിംഗ് കമാന്‍ഡര്‍ (റിട്ട) ടി.എം. രാംദാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിന്ദു ജിനന്, ട്രഷറര്‍ കെ. ഗിരിജ, വൈസ് പ്രസിഡന്റ് രാജീവ് മുല്ലപ്പിള്ളി, ജോയിന്റ് സെക്രട്ടറി എ.സി. സുരേഷ്, വനജ രാമചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി വിംഗ് കമാന്‍ഡര്‍ ടി.എം. രാംദാസ് (പ്രസിഡന്റ്), രാജീവ് മുല്ലപ്പിള്ളി (വൈസ് പ്രസിഡന്റ്), ഹേമചന്ദ്രന് (സെക്രട്ടറി), ബിന്ദു ജിനന് (ജോയിന്റ് സെക്രട്ടറി ), സംഗീത രമേഷ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.