യുവതിയെ ആക്രമിച്ച് മാനഹാനി വരുത്തിയ കേസില്‍ വധശ്രമ കേസിലെ പ്രതി അറസ്റ്റില്‍
ജെസിന് ജമാല്‍.
ആളൂര്‍: യുവതിയെ ആക്രമിച്ച് മാനഹാനി വരുത്തിയ കേസില്‍ വധശ്രമ കേസിലെ പ്രതി അറസ്റ്റില്‍. കോഴിക്കോട് കൊയിലാണ്ടി സ്വദേശി കവരംകുനി വീട്ടില്‍ ജെസിന് ജമാല്‍ (24) നെയാണ് ആളൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം മൂന്നിന് 9.15 ന് യുവതിയെ ഫോണില്‍ വിളിച്ച് വരുത്തി ബസ് സ്റ്റോപ്പില്‍ വച്ച് യുവതിയെ തടഞ്ഞ് നിര്‍ത്തി യുവതിയെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും മാനഹാനി വരുത്തുകയും ചെയ്യുകയായിരുന്നു.
ജെസിന് ജമാല്‍ കൊയിലാണ്ടി, കോഴിക്കോട്, കസബ, എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനുകളിലായി ഒരു വധശ്രമ കേസും ഒരു മോഷണ കേസും ഒരു പോക്സോ കേസും ഒരു മയക്കുമരുന്നുകേസും അടക്കം ആറ് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. ആളൂര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ബി. ഷാജിമോന്‍, സബ്ബ് ഇന്‍സ്പെക്ടര്‍ കെ.പി. ജോര്‍ജ്ജ്, എഎസ്ഐ മിനിമോള്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.എസ്. സനില, സുജിത്ത്, പി.എ. അരുണ്‍, സിനീഷ്, രജീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ മണിപ്പൂരി കലാരൂപം അവതരിപ്പിച്ചു
തൃശ്ശൂര്‍ റൂറല്‍ പോലീസ്കായികമേള തുടങ്ങി
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റര്‍ സോണ്‍ വോളീബോള്‍ മത്സരത്തില്‍ ചാമ്പ്യന്മാരായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ടീം
കപ്പാറ ലിഫ്റ്റ് ഇറിഗേഷന്‍, കൃഷിഭവന് ഉപകേന്ദ്രം എന്നിവയുടെ നിര്‍മ്മാണ ഉദ്ഘാടനം നടന്നു
ക്രൈസ്റ്റ് കോളജില്‍ ക്രിസ്തുമസ് കേക്ക് ഫ്രൂട്ട് മിക്സിംഗ്
കെഎസ്ടിഎ ഉപജില്ല സമ്മേളനം