മുരിയാട് പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങള്‍ക്ക് 50 മൊബൈല്‍ ഫോണുകള്‍ കൈമാറി
ഇരിങ്ങാലക്കുട: എംഎല്‍എ ഹെല്പ്പ്ലൈനിന്റെ നേതൃത്വത്തില്‍ മുരിയാട് മേഖലയില്‍ നിന്നും സമാഹരിച്ച 50 മൊബൈല്‍ ഫോണുകള്‍ പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങള്‍ക്കു കൈമാറി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഫ. ആര്. ബിന്ദു ആനന്ദപുരം സര്‍ക്കാര്‍ യുപി സ്കൂളിലെ ഹെഡ്മിസ്ട്രസ് ശ്രീകലക്ക് ആ വിദ്യാലയത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കു നല്‍കുന്നതിനായി മൊബൈല്‍ ഫോണുകള്‍ കൈമാറിക്കൊണ്ട് വിതരണോദ്ഘാടനം നിര്‍വഹിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ജയരാജ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന് എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ.പി. പ്രശാന്ത്, രതി ഗോപി, ഭരണസമിതി അംഗങ്ങളായ സുനില്‍ കുമാര്‍, നിജി വത്സന്, ശ്രീജിത്ത് പട്ടത്ത്, മണി സജയന്, മനീഷ മനീഷ്, നികിത അനൂപ് എന്നിവര്‍ പങ്കെടുത്തു.