പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓക്സിജന്‍ കോണ്സെന്ട്രേറ്റര് കൈമാറി
പടിയൂര്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പടിയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിനു ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഓക്സിജന്‍ കോണ്സെന്ട്രേറ്റര് കൈമാറി. ഓക്സിജന്‍ സ്വയം ഉത്പാദിപ്പിച്ച് ഒരേസമയം രണ്ടു രോഗികള്‍ക്കു നല്കാവുന്ന ഏകദേശം ഒരുലക്ഷം രൂപ ചെലവു വരുന്ന മെഷീന് റെഡ്ക്രോസ് സൊസൈറ്റി ജില്ലാ ചെയര്മാന് അഡ്വ. എം.എസ്. അനില്‍കുമാര്‍ പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവനു കൈമാറി. പിഎച്ച്സിയില്‍ നടന്ന ചടങ്ങില്‍ മെഡിക്കല്‍ ഓഫീസര്‍ കെ.സി. ജയചന്ദ്രന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശിവരഞ്ജിനി, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.വി. ജീന്‍വാസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാജേഷ് അശോകന്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്പേഴ്സന് ജയശ്രീ ലാല്‍, ജയചന്ദ്രന് അണക്കത്തിപറമ്പില്‍, പ്രവിന് അയനിക്കത്തറ, അരുണ്‍ജിത്ത്, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കിലെ പ്രതിസന്ധി; പുനര്ജീവനപദ്ധതിയുമായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി
ഓപ്പറേഷന് തൂഫാന്: കയ്പമംഗലത്ത് ഹാഷിഷ് ഓയില്‍ പിടികൂടിയ കേസില്‍ പ്രതികളുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി
സഷ്മിര മേനോന് മിസ് ടീന്‍ പ്രൈഡ് ഓഫ് കേരള സെക്കന്‍ഡ് റണ്ണറപ്പ് പട്ടം
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: ഒരു ലക്ഷം പേരുടെ ഭീമഹര്‍ജിക്ക് ഒപ്പുശേഖരണം തുടങ്ങി
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം