സാമൂഹിക സേവന സംഘടനയായ തവനിഷ് ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് ഫോണ്‍ നല്കി
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് സമഗ്ര ശിക്ഷ കേരളയുടെ ഇരിങ്ങാലക്കുട ബ്ലോക്ക് റിസോഴ്സ് സെന്ററിലേക്കു ഭിന്നശേഷിയുള്ള കുട്ടികള്‍ക്കു വേണ്ടി ആറു മൊബൈല്‍ ഫോണുകള്‍ നല്കി. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ ഫോണുകള്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ സി.കെ. രാധാകൃഷ്ണനു കൈമാറി. ക്രൈസ്റ്റ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, സ്പെഷല്‍ എഡ്യുക്കേറ്റര്‍ ആര്. സുജാത, സെല്‍ഫ് ഫിനാന്‍സിംഗ് ഡയറക്ടര്‍ ഡോ. ടി. വിവേകാനന്ദന്, തവനിഷ് സ്റ്റാഫ് കോ-ഓര്‍ഡിനേറ്റര്‍ പ്രഫ. മുവിഷ് മുരളി, പ്രഫ. റീജ യൂജിന്‍, പ്രഫ. ആല്വിന് തോമസ്, തവനിഷ് സ്റ്റുഡന്റ് കോ-ഓര്‍ഡിനേറ്റര്‍ കരിഷ്മ പയസ് എന്നിവര്‍ സന്നിഹിതരായി.