കലാമണ്ഡലം ഫെല്ലോഷിപ്പ് ജേതാവ് കൂടിയാട്ടം കലാകാരന് അമ്മന്നൂര്‍ കുട്ടന് ചാക്യാരെ യുവകലാസഹിതി അനുമോദിച്ചു
ഇരിങ്ങാലക്കുട: കലാമണ്ഡലം ഫെല്ലോഷിപ്പ് ജേതാവ് കൂടിയാട്ടം കലാകാരന് അമ്മന്നൂര്‍ കുട്ടന് ചാക്യാരെ യുവകലാസഹിതി ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. മേഖലാ പ്രസിഡന്റ് കെ.കെ. കൃഷ്ണാനന്ദ ബാബു പൊന്നാടയണിയിച്ചു. മേഖലാ സെക്രട്ടറി അഡ്വ. രാജേഷ് തമ്പാന്, സംസ്ഥാന എക്സിക്യുട്ടീവ് അംഗം വി.എസ്. വസന്തന് എന്നിവര്‍ പ്രസംഗിച്ചു. മേഖല എക്സിക്യുട്ടീവ് മെമ്പര്‍മാരായ വര്‍ദ്ധനന്‍ പുളിക്കല്‍, റഷീദ് കാറളം എന്നിവര്‍ സന്നിഹിതരായി. കഴിഞ്ഞ നാലു പതിറ്റാണ്ടിലധികമായി കൂത്ത്, കൂടിയാട്ടം രംഗത്തു സജീവ സാന്നിധ്യമാണ് അമ്മന്നൂര്‍ പരമേശ്വരന്. ചാക്യാര്‍ എന്ന കുട്ടന്‍ചാക്യാര്‍ 2020 ലെ കലാമണ്ഡലം ഫെല്ലോഷിപ്പിന് അമ്മന്നൂര്‍ കുട്ടന് ചാക്യാര്‍ അര്‍ഹനായിരിക്കുന്നു. പാരമ്പര്യമായി പകര്‍ന്നു കിട്ടിയ കൂത്ത്, കൂടിയാട്ടം എന്നീ കലാരൂപങ്ങളെ മൂല്യശോഷണം കൂടാതെ പതിറ്റാണ്ടുകളായി അവതരിപ്പിച്ചു വരുന്ന അനുഗ്രഹീത കലാകാരനാണു കുട്ടന് ചാക്യരെന്നു മേഖലാ പ്രസിഡന്റ്് കൃഷ്ണാനന്ദ ബാബു അനുമോദന സന്ദേശത്തില്‍ പറഞ്ഞു.

ഡല്‍ഹിയില്‍ നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തില്‍ യൂത്ത് 50 കിലോഗ്രാം വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടി
ശാസ്ത്രസ്വപ്നങ്ങള്ക്ക് ചിറകുനല്‍കി കുരുന്നുപ്രതിഭകള്നൂതന ആശയങ്ങളും വിസ്മയാവിഷ്കാരങ്ങളുമായി തൃശൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന് തുടക്കം
ഇരിങ്ങാലക്കുട ജനമൈത്രി പൊലിസ് ഓപ്പറേഷന് തൂഫാന് ഫുട്ബോള്‍ ടൂര്‍ണമെന്റ്; ക്രൈസ്റ്റ് കോളജ് ജേതാക്കള്‍
ആളൂര്‍ പഞ്ചായത്ത് കേരളോത്സവം; ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചു
കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ ക്രോസ് കണ്ട്രി മത്സരം; ചാമ്പ്യന്മാരായി ക്രൈസ്റ്റ് കോളജ് ടീം
ഓപ്പറേഷന് തൂഫാന്; ജനമൈത്രി നേതൃത്വത്തില്‍ യുവജന ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു