കാറളത്ത് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ടെംബോ വാന്‍ കത്തി
കാറളം: റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഗുഡ്സ് ടെംബോ വാന്‍ കത്തി നശിച്ചു. ഇന്നലെ രാവിലെ ഒമ്പതിനാണ് സംഭവം. കാറളം കിഴുത്താണി മനപ്പടി ചിറയത്ത് വീട്ടില്‍ പോളിന്റെ ഉടമസ്ഥയതിലുള്ളതാണ് ഗുഡസ് ടെംബോ വാന്‍. വാഹനം സ്വയം സ്റ്റാര്‍ട്ടാകുകയും പുറകിലേക്ക് ചലിക്കുകയും ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീ പടരുകയുമായിരുന്നു. റോഡരികില്‍ കിടന്നിരുന്ന ടെബോ സമീപത്തെ ആളൊഴിഞ്ഞ പറമ്പിലേക്ക് വന്നു നില്‍ക്കുകയായിരുന്നു. തീയും പുകയും ഉയരുന്നതു കണ്ട സമീപ വാസികള്‍ തീ അണക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. സമീപത്തു കിടന്നിരുന്ന രണ്ട് ടോബോ ട്രാവല്ലറുകള്ക്കും അപായമുണ്ടായില്ല. ഉടന്‍ തന്നെ ഇരിങ്ങാലക്കുടയില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘം എത്തി തീ അണക്കുകയായിരുന്നു. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി