ചാത്തന്മാസ്റ്റര് റോഡില്‍ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
ഇരിങ്ങാലക്കുട: ആനന്ദപുരം-ചാത്തന്മാസ്റ്റര് റോഡില്‍ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ആലത്തൂര്‍ സ്വദേശി കരിമ്പനയ്ക്കല്‍ ഗോപാലന് മകന് നിഖില്‍ (29) ആണ് അപകടത്തില്‍ മരിച്ചത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് അപകടം സംഭവിച്ചത്. കോന്തിപുലം ഭാഗത്തു നിന്നുവന്ന ബൈക്കും ആനന്ദപുരം ഭാഗത്തു നിന്നു വന്ന ഓട്ടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ നിഖിലിനെ മാപ്രാണം ലാല്‍ ആശുപത്രിയിലും പിന്നീട് തൃശൂര്‍ എലൈറ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകടത്തില്‍ തലക്കേറ്റ ക്ഷതമാണ് മരണകാരണമായി പറയുന്നത്. സംസ്കാരം ഇന്ന് നടക്കും. കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ റേഡിയോഗ്രാഫര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു. അമ്മ: ലത, സഹോദരങ്ങള്‍: നീതു, അഖില്‍.


കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
ഓരോ കുഞ്ഞിലും ഒരു സൂപ്പര്‍ഹീറോ; സ്വപ്നങ്ങള്‍ക്ക് ചിറകേകി ചിറക് 2026
യുവപ്രതിഭകള്‍ക്ക് വേദിയൊരുക്കാന്‍ നവ്യം പോലുള്ള അരങ്ങുകള്‍ അനിവാര്യമെന്ന് ജി. വേണുഗോപാല്‍
അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ സന്ദര്‍ശിച്ചു
ഇന്ത്യ ശ്രീലങ്ക എന്‍സിസി സൈക്ലിംഗ് പര്യടനം 2027: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കേഡറ്റുകള്‍ കൊളംബോയിലെത്തി
റോട്ടറി സെന്‍ട്രല്‍ ക്ലബ്ബിന്റെ കാരുണ്യസ്പര്‍ശം; പൊറത്തിശേരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് ഊഞ്ഞാലുകളും ബഞ്ചുകളും സമ്മാനിച്ചു