മധ്യവയസ്കനെ കല്ലുകൊണ്ട് തലക്കടിച്ച് പരിക്കേല്പിച്ചു; അച്ഛനും മകനുമടക്കം മൂന്നുപേര്‍ പിടിയില്‍


ഇരിങ്ങാലക്കുട: ബാറിനു മുന്നില്‍ വച്ച് മധ്യവയസ്കനെ കല്ലുകൊണ്ട് തലക്കടിച്ച് പരിക്കേല്പിച്ച കേസിലെ പ്രതികള്‍ പിടിയില്‍. കഴിഞ്ഞ മാസം 18 ന് സെവന്‍സീസ് ബാറിന് മുന്പില് വെച്ചാണ് സംഭവം. കാട്ടൂര്‍ സ്വദേശിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ഇരുമ്പന്‍ ഷാജിക്കാണ് തലക്കടിയേറ്റത്. പ്രതികളായ ഇരിങ്ങാലക്കുട കനാല്‍ ബേസ് സ്വദേശികളായ കൊഴിഞ്ഞംപറമ്പ് വീട്ടില്‍ മണി (64), മണിയുടെ മകന് ജിതോഷ് (37), ഈസ്റ്റ് ചെന്ത്രാപ്പിന്നി കണ്ണനാംകുളം വീട്ടില്‍ രാജേഷ് (45) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. സംഭവം നടന്ന ശേഷം ഒളിവില്‍ പോയിരുന്ന പ്രതികളെ ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്പി സുധീരന്റെ നേതൃത്വത്തില്‍ എസ്ഐ ക്ലീറ്റസ്, എസ്ഐ ശ്രീലാല്‍, പോലീസുകാരായ ഉമേഷ്, സജു, രാഹുല്‍, തോമസ് മനോജ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.

എസ്ബിഐ എടിഎം കൗണ്ടറിന്റെ ഗ്ലാസ് ഡോര്‍ കല്ലെറിഞ്ഞ് തകര്‍ത്ത കേസിലെ പ്രതി അറസ്റ്റില്‍
ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ്; ഒരാള്‍ കൂടി അറസ്റ്റില്‍
കാട്ടൂരില്‍ വന്‍ സ്പിരിറ്റ് ശേഖരം പിടികൂടി; 3220 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തു. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് അന്വേഷണ സംഘം
അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താല്‍ അയല്‍വാസിയെ ആക്രിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍