ചൈല്‍ഡ് ഹുഡ് കാന്‍സര്‍ പ്രോജക്ടുമായി ലയണ്‍സ് ലേഡി ക്ലബ്
ഇരിങ്ങാലക്കുട: ലയണ്‍ ലേഡി ക്ലബിന്റെ നേതൃത്വത്തില്‍ ചൈല്‍ഡ് ഹുഡ് കാന്‍സര്‍ പ്രോജക്ട് 2022ന് തുടക്കമായി. ലയണ്‍സ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ ജന്മനാ ന്യൂട്രോപീനിയ എന്ന അസുഖബാധിതനായ ഇരിങ്ങാലക്കുട സ്വദേശിയായ രണ്ടുവയസുകാരന്റെ ബ്ലഡ് സെല്‍ ട്രാന്‍സ്പ്ളാന്റിന് ചികിത്സാസഹായമായി അമ്പതിനായിരം രൂപ സഹായധനമായി കൈമാറി. ലയണ്‍ ലേഡി പ്രസിസന്റ് അന്ന ഡെയിന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. ശ്രുതി ബിജു, ട്രഷറര്‍ സ്മിതാ ജോണ്‍, ക്ലബ് പ്രസിഡന്റ് ഡോ. ഡെയിന്‍ ആന്റണി, സെക്രട്ടറി ബിജു ജോസ്, ഡിസ്ട്രിക്ട് സെക്രട്ടറി പോള്‍ മാവേലി, മനോജ് ഐബന്, എബിന് വെള്ളാനിക്കാരന്‍, ദീപാ ഫ്രാന്‍സിസ്, ജീനാ ജേക്കബ്, മെഡ്ലി റോയി, ഫെനി എബിന്, റിങ്കു മനോജ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.