ഞാറ്റുവേല മഹോത്സവം ജൂണ്‍ 17 മുതല്‍ 26 വരെ ടൗണ്‍ഹാളില്‍-സംഘാടക സമിതി ചേര്‍ന്നു
ഇരിങ്ങാലക്കുട: നഗരസഭയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഞാറ്റുവേല മഹോത്സവം 2022 വിപുലമായ സംഘാടക സമിതിയോഗം കൗണ്‍സില്‍ ഹാളില്‍ നടന്നു. നഗരസഭയുടെ നേതൃത്വത്തില്‍ കൃഷിവകുപ്പ്, റസിഡന്‍സ് അസോസിയേഷനുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാമൂഹികനീതി വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. ജൂണ്‍ 17 മുതല്‍ 26 വരെ നഗരസഭ ടൗണ്‍ഹാളില്‍ വച്ചാണ് സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസ സാമൂഹിക വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു, ടി.എന്‍. പ്രതാപന് എംപി-രക്ഷാധികാരികള്‍, മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി-സംഘാടക സമിതി ചെയര്മാന്, ടി.വി. ചാര്‍ളി-സംഘാടക സമിതി വൈസ് ചെയര്മാന്, നഗരസഭ സെക്രട്ടറി മുഹമ്മദ് അനസ്-കണ്‍വീനര്‍, ജെയ്സണ്‍ പാറേക്കാടന്‍, പി.ആര്. സ്റ്റാന്‍ലി-കോഡിനേറ്റര്‍മാര്‍, ടി.വി. ചാര്‍ളി-ഫിനാന്‍സ് കമ്മിറ്റി ചെയര്മാന്, സുജ സജീവ്കുമാര്‍-പ്രോഗ്രാം കമ്മിറ്റി ചെയര്മാന്, സി.സി. ഷിബിന്‍-പബ്ലിസിറ്റി കമ്മിറ്റി ചെയര്മാന്, അംബിക പള്ളിപ്പുറത്ത്-റിഫ്രഷ്മെന്റ് കമ്മിറ്റി ചെയര്മാന്, പി.ടി. ജോര്‍ജ്-ട്രോഫി ആന്‍ഡ് ഇന്‍വിറ്റേഷന്‍ കമ്മിറ്റി ചെയര്മാന്, സന്തോഷ് ബോബന്-ഡിസിപ്ലിന്‍ കമ്മിറ്റി ചെയര്മാന്, അല്‍ഫോണ്‍സ തോമസ്-സ്റ്റേജ് ആന്‍ഡ് ഡെക്കറേഷന് കമ്മിറ്റി ചെയര്മാന്, നഗരസഭ കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന സംഘാടക സമിതി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.