ഞാറ്റുവേലമഹോത്സവത്തിന്റെ ഭാഗമായി ആദരണീയം സംഘടിപ്പിച്ചു
മുരിയാട്: ഗ്രാമപഞ്ചായത്ത് ഞാറ്റുവേലമഹോത്സവത്തിന്റെ ഭാഗമായി എസ്എസ്എല്‍സി, പ്ലസ്ടു ഫുള്‍ എ+ ലഭിച്ച വിദ്യാര്‍ഥികളെയും മികച്ച പ്രകടനം കാഴ്ച വച്ച വിദ്യാലയങ്ങളെയും, റിട്ടയര്‍ ചെയ്ത അംഗന്‍വാടി ടീച്ചര്‍മാരെയും ആദരിച്ചു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത സുരേഷ് സ്വാഗതവും ഭരണസമിതി അംഗം റോസ്മി ജയേഷ് നന്ദിയും പറഞ്ഞു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ.പി. പ്രശാന്ത്, കെ.യു. വിജയന്, രതി ഗോപി, ഭരണസമിതി അംഗങ്ങളായ സുനില്‍കുമാര്‍, കെ. വൃന്ദകുമാര , ജിനി സതീശന്, ശ്രീജിത്ത് പട്ടത്ത്, നികിത അനൂപ്, സേവിയര്‍ ആളൂക്കാരന്‍, മനീഷ മനീഷ്, തോമസ് തൊകലത്ത്, മണി സജയന് എന്നിവര്‍ പ്രസംഗിച്ചു. ആനന്ദപുരം ഇഎംഎസ് ഹാളിലാണ് ഞാറ്റുവേല മഹോത്സവം നടക്കുന്നത്.

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
വിജയോത്സവം നടത്തി
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
കാറളം പഞ്ചായത്തില്‍ ചെണ്ടുമല്ലി വിളവെടുപ്പ് സംഘടിപ്പിച്ചു