ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ച് ഇരിങ്ങാലക്കുടയിലെ കുഞ്ഞുഗായിക ഭാവയാമി
ഇരിങ്ങാലക്കുട: ഏറ്റവും കുറഞ്ഞ പ്രായത്തില്‍ കൂടുതല്‍ ഭാഷകളില്‍ ഗാനങ്ങള്‍ ആലപിച്ചതിന്റെ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് കരസ്ഥമാക്കിയിരിക്കുകയാണ് ഇരിങ്ങാലക്കുട സ്വദേശി മൂന്നു വയസുകാരി എ. ഭാവയാമി പ്രസാദ്. സംസ്കൃതം, ഹിന്ദി, ബംഗാളി, തെലുങ്ക്, കന്നഡ, തമിഴ്, മലയാളം എന്നിവയുള്‍പ്പെടെ ഏഴു വ്യത്യസ്ത ഭാഷകളിലായി 31 ഗാനങ്ങളാണ് മൂന്നു വയസും 11 മാസവും പ്രായമുള്ള ഭാവയാമി ആലപിച്ചത്. ഈ നേട്ടമാണ് ഇക്കഴിഞ്ഞ ജൂണ്‍ ഒന്നിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അധികൃതര്‍ അംഗീകരിച്ചത്. മലയാളത്തിലെ പ്രമുഖ ടിവി ചാനലുകളിലെ റിയാലിറ്റി ഷോകളില്‍ അതിഥിയായി എത്തി പരിപാടി അവതരിപ്പിക്കാനും ഭാവയാമിയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട കാഞ്ഞിരത്തോട് സ്വദേശികളായ ഗിരി പ്രസാദിന്റെയും ശേത്വാ കിരണിന്റെയും മകളായ ഭാവയാമി ശാന്തിനികേതന്‍ പബ്ലിക് സ്കൂളിലെ എല്‍കെജി വിദ്യാര്‍ഥിനിയാണ്. ഭാവയാമിയുടെ സഹോദരന് ബാലാദിത്യയും നല്ലൊരു പാട്ടുകാരനാണ്. താന്‍ പാടിയ ഗാനങ്ങള്‍ മറ്റുള്ളവരിലേക്കെത്തിക്കാന്‍ സ്വന്തമായൊരു യൂട്യൂബ് ചാനലും ഈ കൊച്ചു മിടുക്കിക്കുണ്ട്.


ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം