ഇരിങ്ങാലക്കുടയില്‍ ഉല്പന്ന വിപണന കിയോസ്ക് ആരംഭിച്ചു
ഇരിങ്ങാലക്കുട: കുടുംബശ്രീ തൃശൂര്‍ ജില്ലാ മിഷന്റെയും ഇരിങ്ങാലക്കുട നഗരസഭയുടെയും സഹകരണത്തോടെ സിഡിഎസിന്റെയും നേതൃത്വത്തില്‍ ആരംഭിച്ച ഉല്പന്ന വിപണന കിയോസ്ക് നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഷിബിന്‍ ആദ്യ വില്പന നടത്തി. വിപണന കിയോസ്ക് സ്ഥാപിക്കുന്നതിലൂടെ കുടുംബശ്രീ സംരംഭകരുടെ ഉല്പന്നങ്ങള്ക്ക് സ്ഥിരം വിപണി ഉറപ്പു വരുത്തുകയാണ് ലക്ഷ്യമിടുന്നത്. സ്ത്രീകളുടെ സ്വയം പര്യാപ്തതയും ക്ഷേമവും ലക്ഷ്യമിട്ട് ആരംഭിച്ച ഉല്പന്ന വിപണന കേന്ദ്രം കുടുംബശ്രീ ജില്ലാ മിഷനില്‍ നിന്നും ലഭിച്ച രണ്ടു ലക്ഷം രൂപയുടെ സാമ്പത്തിക സഹായത്തോടെയാണ് നടപ്പിലാക്കുന്നത്. ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയര്മാന് ചാര്‍ളി, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ റെജി തോമസ്, സിഡിഎസ് ചെയര്‍പേഴ്സണ്‍ പുഷ്പാവതി, മെമ്പര്‍ സെക്രട്ടറി ദീപ്തി, നഗരസഭ കൗണ്‍സിലര്‍മാര്‍, സിഡിഎസ് അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.