നേത്രചികിത്സ തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: പി.എല്‍. തോമന് മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും, കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണലും, ഐ ഫൗണ്ടേഷന് ആശുപത്രിയും സംയുക്തമായി പി.എല്‍. തോമന് മെമ്മോറിയല്‍ ചാരിറ്റബിള്‍ ക്ലിനിക്കില്‍ നേത്ര പരിശോധനതിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു. കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജയന് നമ്പൂതിരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ ജോണ്സന് കോലങ്കണ്ണി അധ്യക്ഷത വഹിച്ചു. റീജിയണ്‍ ചെയര്മാന് ഷാജന് ചക്കാലക്കല്‍, സോണ്‍ ചെയര്മാന് വി.ആര്. പ്രേമന്, ക്ലബ്് സെക്രട്ടറി പ്രദീപ്, ട്രഷറര്‍ മണിലാല്‍ എന്നിവര്‍ പങ്കെടുത്തു.