ഞാറ്റുവേല മഹോത്സവം-ആദരണീയം
മുരിയാട്: ഗ്രാമപഞ്ചായത്ത് ഞാറ്റുവേലമഹോത്സവത്തിന്റെ ഭാഗമായി എസ്എസ്എല്‍സി, പ്ലസ്ടു ഫുള്‍ എപ്ലസ് ലഭിച്ച വിദ്യാര്‍ഥികളെയും മികച്ച പ്രകടനം കാഴ്ച വച്ച വിദ്യാലയങ്ങളെയും, റിട്ടയര്‍ ചെയ്ത അംഗന്‍വാടി ടീച്ചര്‍മാരെയും ആദരിച്ചു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത സുരേഷ് സ്വാഗതവും ഭരണസമിതി അംഗം റോസ്മി ജയേഷ് നന്ദിയും പറഞ്ഞു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ.പി. പ്രശാന്ത്, കെ.യു. വിജയന്, രതി ഗോപി, ഭരണസമിതി അംഗങ്ങളായ സുനില്‍കുമാര്‍, കെ. വൃന്ദകുമാരി, ജിനി സതീശന്, ശ്രീജിത്ത് പട്ടത്ത്, നികിത അനൂപ്, സേവിയര്‍ ആളൂക്കാരന്‍, മനീഷ മനീഷ്, തോമസ് തൊകലത്ത്, മണി സജയന് എന്നിവര്‍ സംസാരിച്ചു.

മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
പൂമംഗലം പഞ്ചായത്തില്‍ ജനകീയാസൂത്രണ കാര്‍ഷിക പദ്ധതികള്‍ക്ക് തുടക്കമായി
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍