ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്ക് വാര്‍ഷിക പൊതുയോഗം
ഇരിങ്ങാലക്കുട: ടൗണ്‍ സഹകരണ ബാങ്കിന്റെ നൂറ്റി നാലാമത് വാര്‍ഷിക പൊതുയോഗം ഇരിങ്ങാലക്കുട ശ്രീനാരായണ ഹാളില്‍ വച്ച് ബാങ്ക് ചെയര്മാന് എം.പി. ജാക്സന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ബാങ്ക് സിഇഒ ടി.കെ. ദിലീപ്കുമാര് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബാങ്ക് അംഗങ്ങളുടെ മക്കളില്‍ എസ്എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ എപ്ലസ് നേടിയവരെയും, പ്ലസ്ടു പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവരെയും കാഷ് അവാര്‍ഡ് നല്കി ആദരിച്ചു. ബാങ്ക് വൈസ് ചെയര്മാന് അഡ്വ. പി.ജെ. തോമസ് സ്വാഗതവും, ബാങ്ക് ഡയറക്ടര്‍ ടി.ഐ. ജോസഫ് നന്ദിയും പറഞ്ഞു