വെള്ളാങ്കല്ലൂര്‍ മേഖലകളില്‍ വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടിച്ചെടുത്തു
ഇരിങ്ങാലക്കുട: ഓണാഘോഷത്തോട് അനുബന്ധിച്ചുള്ള സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ഓണത്തിന് ഇരിങ്ങാലക്കുട വെള്ളാങ്കല്ലൂര്‍ മേഖലകളില്‍ വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടിച്ചെടുത്തു. കൂടാതെ പ്രതിയുടെ വീട്ടില്‍ നിന്ന് വാറ്റ് ചാരായവും പിടിച്ചെടുത്തു. വെള്ളാങ്കല്ലൂര്‍ അമ്മാട്ടുക്കുളം സ്വദേശിയും നിരവധി കഞ്ചാവ് അടിപിടി കേസുകളില്‍ പ്രതിയുമായ നൊച്ചില്‍ സജീവന് എന്ന പരുന്ത് സജീവനെ (42) ആണ് പിടികൂടിയത്. ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോംഗ്രെ ഐപിഎസിന്റെ നിര്‍ദേശപ്രകാരം സിഐ അനീഷ് കരീമിന്റെ നേതൃത്വത്തില്‍ എസ്ഐ മാരായ ഷാജന്, ക്ലീറ്റസ്, ശ്രീലാല്‍, എഎസ്ഐ പ്രസന്നകുമാര്‍, ജനമൈത്രി ബീറ്റ് ഓഫീസര്‍ എ.കെ. രാഹുല്‍, സിപിഒ മാരായ നിധിന്, രാജശേഖരന്, സച്ചിന്, അനീഷ്, ഡ്രൈവര്‍ ദിനേശ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റു ചെയ്തത്.

വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി വിപിന്‍ നാരയണന് അറസ്റ്റില്‍
ഓപ്പറേഷന് തൂഫാന്: കയ്പമംഗലത്ത് ഹാഷിഷ് ഓയില്‍ പിടികൂടിയ കേസില്‍ പ്രതികളുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി
മീന്‍ വാങ്ങാന്‍ ചെന്നതിനുള്ള വൈരാഗ്യത്താല്‍ ആക്രമണം; പ്രതി പിടിയില്‍
കാറിന് നേരെ കല്ലെറിഞ്ഞ് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍