വെള്ളാങ്കല്ലൂര്‍, നടവരമ്പ് പ്രദേശങ്ങളില്‍ വിതരണം ചെയ്യാനായി തയാറാക്കി വച്ചിരുന്ന ചാരായവും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു
ഇരിങ്ങാലക്കുട: ഓണത്തിന് വെള്ളാങ്കല്ലൂര്‍, നടവരമ്പ് പ്രദേശങ്ങളില്‍ വിതരണം ചെയ്യാനായി തയാറാക്കി വച്ചിരുന്ന വാഷും വാറ്റ് ചാരായവും വാറ്റ് ഉപകരണങ്ങളും ഇരിങ്ങാലക്കുട പോലീസ് പിടിച്ചെടുത്തു. വെള്ളാങ്കല്ലൂര്‍ വെള്ളക്കാട് സ്വദേശി വാരിക്കാട്ട് ശശി ആണ് പിടിയിലായത്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോംഗ്രെ ഐപിഎസ് ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഓണ സീസണ് മുന്നില്‍ കണ്ട് സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസിന്റെ നിര്‍ദേശാനുസരണം സിഐ അനീഷ് കരീമിന്റെ നേതൃത്വത്തില്‍ എസ്ഐ മാരായ ഷാജന്, ക്ലീറ്റസ്, ശ്രീലാല്‍, എഎസ്ഐ ഷിബു, ജനമൈത്രി ബീറ്റ് ഓഫീസര്‍ എ.കെ. രാഹുല്‍, സിപിഒ മാരായ നിധിന്, രാജശേഖരന്, സച്ചിന്, അനീഷ്, ഡ്രൈവര്‍ ദിനേശ് എന്നിവരാണ് അറസ്റ്റു ചെയ്തത്.

വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി വിപിന്‍ നാരയണന് അറസ്റ്റില്‍
ഓപ്പറേഷന് തൂഫാന്: കയ്പമംഗലത്ത് ഹാഷിഷ് ഓയില്‍ പിടികൂടിയ കേസില്‍ പ്രതികളുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി
മീന്‍ വാങ്ങാന്‍ ചെന്നതിനുള്ള വൈരാഗ്യത്താല്‍ ആക്രമണം; പ്രതി പിടിയില്‍
കാറിന് നേരെ കല്ലെറിഞ്ഞ് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍