സംസ്ഥാനത്ത് (ആഗസ്റ്റ് 29) 2397 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു
2225 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളത് 23,277 പേര്; ഇതുവരെ രോഗമുക്തി നേടിയവര്‍ 48,083
24 മണിക്കൂറിനിടെ 34,988 സാമ്പിളുകള്‍ പരിശോധിച്ചു.
15 പുതിയ ഹോട്ട് സ്പോട്ടുകള്‍; 25 പ്രദേശങ്ങളെ ഒഴിവാക്കി
കേരളത്തില്‍ 2397 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 408 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 379 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 234 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 225 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 175 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 152 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 95 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 75 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 21 പേര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. 6 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 20ന് മരണമടഞ്ഞ കാസര്‍ഗോഡ് ഉദിനൂര്‍ സ്വദേശി വിജയകുമാര്‍ (55), ആഗസ്റ്റ് 21ന് മരണമടഞ്ഞ വയനാട് വാളാട് സ്വദേശി അബ്ദുള്ള (70), കോഴിക്കോട് ഈസ്റ്റ് ഹില്‍ സ്വദേശി കെ.എം. ഷാഹുല്‍ ഹമീദ് (69), ആഗസ്റ്റ് 26ന് മരണമടഞ്ഞ മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശിനി ഇയ്യാതുട്ടി (65), ആഗസ്റ്റ് 25ന് മരണമടഞ്ഞ കണ്ണൂര്‍ കുഞ്ഞിപ്പള്ളി സ്വദേശി ആഷിക് (39), കൊല്ലം സ്വദേശി അനീഷ് (30) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 280 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 126 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2137 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 197 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
ജില്ലയില്‍ 225 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 142 പേര് രോഗമുക്തരായി.
ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1407 ആണ്. തൃശൂര്‍ സ്വദേശികളായ 48 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4230 ആണ്. അസുഖബാധിതരായ 2782 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്.
രോഗം സ്ഥിരീകരിച്ചവരില്‍ 208 പേരും സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതില്‍ 32 പേരുടെ രോഗ ഉറവിടമറിയില്ല. ക്ലസ്റ്ററുകള്‍ വഴിയുള്ള സമ്പര്‍ക്ക കേസുകള്‍ ഇവയാണ്. സ്പിന്നിങ്ങ് മില്‍ വാഴാനി ക്ലസ്റ്റര്‍ 28, വിസ്മയ ക്ലസ്റ്റര്‍ 16, ആര്‍എംഎസ് ക്ലസ്റ്റര്‍ 13, ദയ ക്ലസ്റ്റര്‍ 12, അമല ക്ലസ്റ്റര്‍ 12, മദീന ക്ലസ്റ്റര്‍ 3, സൗത്ത് ഇന്ത്യന്‍ ബാങ്ക് ക്ലസ്റ്റര്‍ 3, ജനത ക്ലസ്റ്റര്‍ 2, ഗുരുവായൂര്‍ ക്ലസ്റ്റര്‍ 2, ആരോഗ്യപ്രവര്‍ത്തകര്‍ 2, ഫ്രന്റ് ലൈന്‍ വര്‍ക്കര്‍ 1, മറ്റ് സമ്പര്‍ക്കം 82, വിദേശത്ത് നിന്ന് തിരിച്ചെത്തിയവര്‍ 11, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ 6 എന്നിങ്ങനെയാണ് രോഗസ്ഥിരീകരണത്തിന്റെ കണക്ക്.രോഗം സ്ഥീരികരിച്ച് തൃശൂര്‍ ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റുകളിലും പ്രവേശിപ്പിച്ചവര്‍.
ഗവ. മെഡിക്കല്‍ കോളേജ് തൃശൂര്‍ 94
സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐസി.ഡി മുളങ്കുന്നത്തുകാവ് 46
എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്42
ജനറല്‍ ആശുപത്രി തൃശൂര്‍14
കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി – 57
കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്99
കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ് 70
വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍169
വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍210
എം. എം. എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍56
ചാവക്കാട് താലൂക്ക് ആശുപത്രി23
ചാലക്കുടി താലൂക്ക് ആശുപത്രി15
സി.എഫ്.എല്‍.ടി.സി കൊരട്ടി69
കുന്നംകുളം താലൂക്ക് ആശുപത്രി13
ജി.എച്ച് . ഇരിങ്ങാലക്കുട8
ഡി .എച്ച്. വടക്കാഞ്ചേരി3
അമല ഹോസ്പിറ്റല്‍ തൃശൂര്‍34
ജൂബിലി മിഷന് മെഡിക്കല്‍ കോളേജ് തൃശൂര്‍ 13
എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍4
പി.സി. തോമസ് ഹോസ്റ്റല്‍ തൃശൂര്‍89
ഹോം ഐസോലേഷന്54