സ്പോര്‍ട്സ് പ്രമോഷന് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ചെസ് പരിശീലനം ആരംഭിച്ചു
മുരിയാട്: മുരിയാട് ഗ്രാമപഞ്ചായത്ത് സ്പോര്‍ട്സ് പ്രമോഷന് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ചെസ് പരിശീലനം ആരംഭിച്ചു. ആനന്ദപുരം ഗവ. യുപി സ്കൂള്‍, പുല്ലൂര്‍ സഹകരണ ബാങ്ക് ഹാള്‍ കേന്ദ്രങ്ങളിലായാണ് പരിശീലനം നടക്കുന്നത്. പരിശീലന ക്യാമ്പ് മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി ഉദ്ഘാടനം ചെയ്തു. ചെസ്പരിശീലനം ഇന്റര്‍നാഷണല്‍ ആര്ബിട്ടര് പീറ്റര്‍ ജോസഫിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. ചടങ്ങില്‍ പഞ്ചായത്തംഗങ്ങളായ തോമസ് തൊകലത്ത്,
എ.എസ്. സുനില്‍കുമാര്‍, ശ്രീജിത്ത് പട്ടത്ത്, മനീഷ മനീഷ്, തുടങ്ങിയവര്‍ സംസാരിച്ചു. 35ല്‍പരം കുട്ടികള്‍ക്കാണ് ചെസ് പരിശീലനം നല്‍കുന്നത്.

അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
കാറളം പഞ്ചായത്തില്‍ ചെണ്ടുമല്ലി വിളവെടുപ്പ് സംഘടിപ്പിച്ചു
പടിയൂര്‍ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് ഓണാഘോഷം സംഘടിപ്പിച്ചു
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു